മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി; 177 കോടി അനുവദിച്ചെന്ന് മന്ത്രി

മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ അടുപ്പിക്കാൻ കഴിയും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറു വില്ലേജുകൾക്ക് അഞ്ചുകോടി വീതം അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക. 168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഹാർബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യവികസനവും കൂടി ഉൾപ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടി രൂപ…

Read More

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു

മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ  ശ്രമിച്ചപ്പോഴാണ് അപകടം. ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍…

Read More

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ‘ചിന്തധിര ‘ എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും,കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.

Read More

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം; ഒരാളെ കാണാതായി

 മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.  പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ അഞ്ച് പേര്‍ നീന്തി  രക്ഷപ്പെട്ടു. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം, ശക്തമായ കടലാക്രമണം തുടരുന്നതിനിടെ നാലാഴ്ച മുൻപും മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞിരുന്നു. അപകടത്തിൽ കോസ്റ്റൽ പോലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ…

Read More