
റംസാൻ മാസം ഇളവ്: മാർച്ച് 2 മുതൽ 31 വരെ സർക്കാർ ജീവനക്കാരായ മുസ്‌ലിംകൾക്ക് 4 മണി വരെ ജോലിയെന്ന് തെലങ്കാന
മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് റംസാൻ മാസം ജോലി സമയത്തിൽ ഇളവ് നൽകി കോൺഗ്രസ് നിയന്ത്രണത്തിലുള്ള തെലങ്കാന സംസ്ഥാന സർക്കാർ. മാർച്ച് 2 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്. സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ആവശ്യമെങ്കിൽ മുസ്ലിം ജീവനക്കാർ ജോലി നേരത്തെ അവസാനിപ്പിക്കാൻ പാടില്ലെന്നും…