‘മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കും’; വനിതാ ഓ‌‌ർക്കസ്ട്രാ സംഘം ആരംഭിക്കും: വലിയ പ്രഖ്യാപനം നടത്തി ഇളയരാജ

അന്തരിച്ച മകളുടെ അവസാന ആഗ്രഹം നടപ്പിലാക്കാൻ വിഖ്യാത സംഗീത സംവിധായകൻ ഇളയരാജ. വനിതാ ഓ‌‌ർക്കസ്ട്രാ സംഘം ആരംഭിക്കുമെന്നാണ് ഇളയരാജയുടെ പ്രഖ്യാപനം. അന്തരിച്ച മകൾ ഭാവതരിണിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. പരിപാടിയിൽ മകൻ കാർത്തിക് രാജ, സഹോദരൻ ഗംഗയ് അമരൻ, സംവിധായകൻ വെങ്കട് പ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു. ‘വനിതകൾ മാത്രമുള്ള ഓർക്കസ്‌ട്ര ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാവതരിണി എന്നോട് പറഞ്ഞിരുന്നു. അതായിരുന്നു അവളുടെ അവസാന ആഗ്രഹം. രണ്ടുദിവസം മുൻപ് മലേഷ്യയിൽ…

Read More

‘തിരക്കിനിടയില്‍ പാട്ടുകേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ?’; മോദിയോട് ചോദ്യവുമായി ആലിയ

ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായി കപൂര്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ എത്തി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്. തിരക്കിനിടയില്‍ താങ്കള്‍ക്ക് പാട്ട് കേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടെനിന്ന് ആലിയ അഭിനയിച്ച സിനിമയിലെ പാട്ട് കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. ഈ വീഡിയോ തനിക്ക് ഒരുപാടുപേര്‍ അയച്ച് തന്നിരുന്നുവെന്നും കണ്ടപ്പോള്‍ സന്തോഷമായെന്നും തിരക്കിനിടയിലും…

Read More

വീണ്ടും പുതുമയുമായി എയർ ഇന്ത്യ എക്സ്പ്രസ്; പുതിയ ബ്രാൻഡ് മ്യൂസിക് അവതരിപ്പിച്ചു

അടുത്തിടെയാണ് പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും എയർ ഇന്ത്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബ്രാൻഡ് മ്യൂസിക്കുമായി എത്തിയിരിക്കുകയാണ് ഇവർ. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ 3 വ്യത്യസ്ത രസങ്ങളായ കരുണ, അത്ഭുതം, വീര്യം എന്നിവ ഉൾക്കൊള്ളുന്ന ബ്രാൻഡ് മ്യൂസിക് എയർ ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാൻഡിന്റെ സത്തയെ ഉൾക്കൊള്ളും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ ഈസ്റ്റ് പതിപ്പും ക്രിസ്തുമസ്പതിപ്പും ഇതോടൊപ്പം എയർ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് പതിപ്പ് ഗൾഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെയും പ്രാമുഖ്യം ഉയർത്തിക്കാട്ടുന്ന വിധത്തിലുള്ളതാണ്….

Read More

മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കണ്ടക ശനി കൊണ്ടേ പോകു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സതീഷ് വിശ്വ വരികള്‍ എഴുതി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്ത് ആണ്. മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയില്‍ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കുരുത്തംകെട്ട…

Read More

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്; മധു ബാലകൃഷ്ണൻ

മലയാളികൾ നെഞ്ചേറ്റിയ ഗായകനാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് മധു. ആദ്യമായി സ്റ്റേജിൽ കയറിയതിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മധു. അച്ഛനും അമ്മയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ പ്രൊഫഷണൽ ഗായകരൊന്നുമല്ലായിരുന്നു. അവരിൽ നിന്നാകാം എനിക്കും ചെറിയ പ്രായം മുതൽ സംഗീതത്തോടു താത്പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ആദ്യമായി എന്നെ പാട്ടു പഠിപ്പിച്ചത് ശ്രീദേവി ടീച്ചറാണ്. തുടർന്ന്, നിരവധി ഗുരുക്കന്മാരുടെ കീഴിൽ…

Read More

എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ തമിഴ് ചിത്രമായ “മിൻമിനി” യുടെ സംഗീത സംവിധായികയായി മാറുന്നു:

സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ ഒരു പുതിയ അഭിമുഖത്തിൽ ആ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു . ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വരാനിരിക്കുന്ന തമിഴ് ചിത്രമായ “മിൻമിനി” യുടെ സംഗീതസംവിധായകയായി അരങ്ങേറ്റം കുറിക്കുന്നു. സംവിധായിക ഹലിത ഷമീം ട്വിറ്ററിൽ വാർത്ത പങ്കുവെക്കുകയും കമ്പോസിംഗ് സെഷനിൽ നിന്നുള്ള ഖതിജയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. ഹലിത അവളെ “അസാധാരണമായ കഴിവ എന്ന് വിളിച്ചത് . എ ആർ റഹ്മാന്റെ…

Read More

വിദ്യാസാഗര്‍ @ 25; സംഗീതനിശ 10ന്

മലയാളികള്‍ക്കു സുപരിചിതനായ സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. സംഗീതസപര്യയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, കൊച്ചിയില്‍ വിദ്യാസാഗര്‍ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സംഗീതനിശ സംഘടിപ്പിക്കുന്നു. കൊച്ചിയില്‍ എത്തിയ വിദ്യാസാഗറിന് വന്‍ വരവേല്‍പ്പാണ് മലായാളികള്‍ നല്‍കിയത്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സും നോയ്‌സ് ആന്‍ഡ് ഗ്രേയിന്‍സും ചേര്‍ന്ന് ജൂണ്‍ 10ന് അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്‌സല്‍ കൊച്ചിയില്‍ തുടങ്ങി. പരിപാടിയുടെ ടിക്കറ്റുകള്‍ ഇനി മുതല്‍ ഓഫ്‌ലൈന്‍ ആയും സ്വന്തമാക്കാം. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ കലൂരുള്ള ഓഫീസില്‍…

Read More

സ്‌കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ചിന്തിക്കണം; കുട്ടികളുടെ സന്തോഷം പ്രധാനപ്പെട്ടത്; ഹൈക്കോടതി

സ്‌കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈക്കോടതി. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്‌കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണ്. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്‌കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസ്സമോ ആവരുത്.  കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും സംഗീതാധ്യാപകനായ ഹെലൻ തിലകം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

Read More

കെജിഎഫ് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കേസ്; രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടിസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. വിഡിയോ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് ആണു പരാതി നൽകിയത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിന് ബെംഗളൂരു…

Read More