
മസ്‌കത്ത് വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ്
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ. P5 പാർക്കിങ് ഏരിയയിൽ ദീർഘകാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർട്‌സ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലാണ് യാത്രകാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോജിസ്റ്റിക്സ് ദിനാഘോഷത്തിൽ മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ്…