മസ്‌കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 26ന് സുഹാറിൽ

മസ്‌കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഏപ്രിൽ 26ന് സുഹാർ ഫലജിലുള്ള ജിൻഡാൽ ടൗൺഷിപ്പ് ഹാളിൽ നടത്തും. സുഹാറിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചാണ് ക്യാമ്പൊരുക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് ക്യാമ്പ്. പവർ ഓഫ് അറ്റോർണിയുടെ സാക്ഷ്യപ്പെടുത്തൽ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സത്യവാങ്മൂലം, പേരിന്റെ അക്ഷര വിന്യാസത്തിൽ ചെറിയ മാറ്റം, കുടുംബപ്പേര് ചേർക്കൽ അല്ലെങ്കിൽ പാസ്പോർട്ടിൽ പേരുകൾ വിഭജിക്കൽ എന്നിവക്കുള്ള അപേക്ഷകൾ, നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷൻ, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും സി.ഐ.ഡബ്ല്യു.ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ…

Read More

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് 26ന്​

ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ലു​മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ സം​ബ​ന്ധി​ക്കും. സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കാം. നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഓ​പ​ൺ ഹൗ​സ്​ സ​മ​യ​ത്ത്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More