
അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ ; നടപടി സ്വീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ
അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾക്കെതിരെ കർശന നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. അൽ ഖിരാൻ, ഇത്തി പ്രദേശങ്ങളിലെ 16 അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ നീക്കം ചെയ്തു. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സംയുക്ത സഹകരണത്തോടെയായിരുന്നു നടപടി. ആകെ 17 സ്ഥലങ്ങളിലായിരുന്നു മുനിസിപ്പാലിറ്റി പരിശോധന നടത്തിയത്. രാജകീയ ഉത്തരവ് പ്രകാരം ( നമ്പർ 45/2007) പൊതു ഇക്കോ-ടൂറിസം മേഖലയായി നിയുക്തമാക്കിയ പ്രദേശമാണ് അൽ ഖിരാൻ. നിയുക്ത പ്രദേശത്തിനുള്ളിൽ ഏതെങ്കിലും സാമ്പത്തിക, ടൂറിസം അല്ലെങ്കിൽ മറ്റ് പദ്ധതികൾ സ്ഥാപിക്കുന്നത് ഈ…