മുർഷിദാബാദ് സന്ദർശിക്കാൻ എം എ ബേബിക്ക് അനുമതി നിഷേധിച്ചു

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ സംഘർഷം രൂക്ഷമായ മുർഷിദാബാദ് സന്ദർശിക്കാൻ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ. ഏപ്രിൽ 11ന് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് മുർഷിദാബാദിൽ സംഘർഷം രൂക്ഷമായത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് സിപിഐ എം പ്രവർത്തകരായ അച്ഛനും മകനും കൊല്ലപ്പെട്ടത്. സംഘർഷ സ്ഥലം സന്ദർശിക്കാനും കൊല്ലപ്പെട്ട പാർടി പ്രവർത്തകരുടെ വീടുകളിൽ പോകാനുമായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി അനുമതി തേടിയത്. സംഘർഷം…

Read More

വീടിനുള്ളിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി ; 3 മരണം , സംഭവം പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ

പശ്ചിമബം​ഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബുണ്ടാക്കുന്നതിനിടെ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. വീടിനുള്ളിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലെ വീട്ടിലാണ് സംഭവം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴാണ് വീട് സ്ഫോടനത്തിൽ തകർന്നത് കണ്ടതെന്നാണ് അയൽവാസികൾ പറയുന്നത്. വീടിന്‍റെ മേൽക്കൂരയും ചുവരുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ സംഭവത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിൽ…

Read More