
ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി 8ന്
താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടേയും ജാമ്യാപേക്ഷയുടെ വിധി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിർഭയാ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി കുറ്റാരോപിതർക്ക് പ്രായപൂർത്തിയായില്ലെന്ന പരിഗണന നൽകരുതെന്ന് ഷഹബാസിൻ്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥിച്ചു. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് ജാമ്യം നൽകരുതെന്നും കുടുംബം വാദിച്ചു. ജുവൈനൽ…