
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. അമേരിക്കയിൽ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടു കൂടി ഡൽഹിയിൽ എത്തുമെന്നാണ് സൂചന. ഇന്ത്യയിൽ എത്തിക്കുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനുശേഷമാകും മുംബൈയിലേക്ക് എത്തിക്കുക. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള തഹാവൂര്‍ റാണയുടെ അപ്പീൽ അമേരിക്കൻ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 13 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്. പാകിസ്താനി-കനേഡിയൻ…