പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കി. പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ…

Read More

പത്മജ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പത്മജ വേണുഗോപാൽ പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിഞ്ഞിരുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്മജയെ അനുനയിപ്പിക്കാൻ മദ്ധ്യസ്ഥനെ അയച്ചിരുന്നെന്നും കെ പി സി സി നേതൃത്വം ഇടപെട്ടിട്ടും അവർ വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്മജ പാർട്ടി വിടുന്നത് തങ്ങൾ അറിഞ്ഞില്ലെന്നായിരുന്നു കെ പി സി സി അന്ന് നൽകിയ വിശദീകരണം. മാർച്ച്…

Read More

പെരിയ കേസ്; ‘അഭിഭാഷകനായാൽ മനസാക്ഷി പാടില്ലേ?’; സി കെ ശ്രീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

പെരിയ കേസിൽ സി കെ ശ്രീധരൻ ചെയ്തതത് കൊടും ചതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജാവിനേക്കാൾ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് സി കെ ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അഭിഭാഷകനായാൽ മനസാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിലാണ് ശ്രീധരൻ വായിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. കാലവും ചരിത്രവും മാപ്പു തരില്ലെന്നും ശ്രീധരനോട് മുല്ലപ്പള്ളി രാമചന്ദ്രൻ. പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്ത് സി കെ ശ്രീധരൻ ഏറ്റെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. അതേസമയം പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത്…

Read More