മുഹമ്മദ് യൂനുസ് ക്രിമിനൽ തലവനാണെന്ന് ശൈഖ് ഹസീന

ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ക്രിമിനൽ തലവനാണെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. 2024ലെ പ്രക്ഷോഭ സമയത്ത് 450 പോലീസ് സ്റ്റേഷനുകൾക്ക് അദ്ദേഹവും അനുയായികളും തീയിട്ടതായും ശൈഖ് ഹസീന ആരോപിച്ചു. നിലവിൽ ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന ശൈഖ് ഹസീന കലാപ സമയത്ത് കൊല്ല​പ്പെട്ട നാലു പോലീസുകാരുടെ വിധവകളുമായി സൂമിൽ സംസാരിക്കുമ്പോഴായിരുന്നു മുഹമ്മദ് യൂനുസിനെ ക്രിമിനൽ തലവനെന്നു വിശേഷിപ്പിച്ചത്. പോലീസുകാരുടെ നഷ്ടത്തിൽ അനുശോചിച്ച ശൈഖ് ഹസീന താൻ തിരിച്ചെത്തിയാൽ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു….

Read More

ശൈഖ് ഹസീന നിശബ്ദത പാലിക്കണമെന്ന് മുഹമ്മദ് യൂനുസ്

മുൻ പ്രധാനമന്ത്രി ​​ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ‘സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്’ ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് അവരെ കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം ഉണ്ടാകുന്നത് തടയാൻ അവർ നിർബന്ധമായും നിശബ്ദത പാലിക്കണമെന്നും യൂനുസ് വ്യക്തമാക്കി. ‘അവരിപ്പോൾ ഇന്ത്യയിലുണ്ട്. ചില സമയങ്ങളിൽ അവർ സംസാരിക്കുന്നു. അത് പ്രശ്‌നകരമാണ്. അവർ മിണ്ടാതിരുന്നാൽ ഞങ്ങളത് മറക്കുമായിരുന്നു. അവർ അവരുടെ സ്വന്തം ലോകത്തായിരിക്കുമായിരുന്നതുപോലെ ജനങ്ങൾ അത് മറക്കുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇരുന്നു…

Read More

‘ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ’; നരേന്ദ്ര മോദിയുമായി സംസാരിച്ച് മുഹമ്മദ് യൂനുസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമമെന്നത് ഊതിവീർപ്പിച്ച പ്രചാരണമെന്ന് മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു. സാഹചര്യം തിരിച്ചറിയാൻ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരെ ബംഗ്ലാദേശിലേക്ക് അയക്കണമെന്ന് യൂനുസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും ബംഗ്ലാദേശ് പൂർവസ്ഥിതിയിലെത്താൻ ഇന്ത്യയുടെ സഹകരണം വേണമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലേദശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉന്നയിച്ചിരുന്നു. ഇന്നലെയാണ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി മോദിയെ വിളിച്ചത്….

Read More

ബംഗ്ലദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും

ബംഗ്ലദേശിൽ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം. മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് പ്രസിഡന്റിന്റെ മാധ്യമ സെക്രട്ടറി മുഹമ്മദ് ജോയ്‌നാൽ അബേദിൻ അറിയിച്ചു. ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ-നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. നിലവിൽ വിദേശത്തുള്ള യൂനുസ് സ്ഥാനം…

Read More