
തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്
തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി. നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി സ്നേഹലതയാണ് വഞ്ചിക്കപ്പെട്ടത്. കൊല്ലം പാരിപ്പള്ളി സ്വദേശി സുമേഷിന് എതിരെ നെടുമങ്ങാട് പോലീസ് കേസെടുക്കുകയും ചെയ്തു. ടിഷ്യു പേപ്പർ യൂണിറ്റ് തുടങ്ങുന്നതിനാണ് സ്നേഹലത നെടുമങ്ങാട് എസ്. ബി. ഐയിൽ നിന്നും 10 ലക്ഷം രൂപ മുദ്ര ലോണിന് അപേക്ഷിച്ചത്. പാരിപ്പള്ളി ആസ്ഥാനമായ എ എ ആർ ലോൺസ് എന്ന സ്ഥാപനം വഴിയാണ് ലോണിന്ന് അപേക്ഷ നൽകിയത്. ഈ സ്ഥാപനത്തിൻ്റെ ഉടമസ്ഥനാണ് സുമേഷ്. സുമേഷിൻ്റെ ജീവിത…