
അജിത് കുമാറിന് എക്‌സൈസ് കമ്മിഷണറായി സ്ഥാനക്കയറ്റം, പോലീസിൽ പ്രധാന മാറ്റങ്ങൾ
എഡിജിപി എം.ആർ. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറായി സർക്കാർ നിയമിച്ചു. ബറ്റാലിയൻ എഡിജിപിയായിരി ക്കെയാണ് അദ്ദേഹത്തിന് തന്ത്രപ്രധാനമായ ഈ സ്ഥാനക്കയറ്റം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറലായും നിയോഗിച്ചു.ജയിൽ ഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യയയ്ക്ക് കേരള പൊലീസ് അക്കാദമി ചുമതല നൽകി. എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാൽ യാദവ് ഇനി ക്രൈം എഡിജിപിയായി പ്രവർത്തിക്കും.അനവധി വിവാദങ്ങളിൽപ്പെട്ട അജിത് കുമാർ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2028 വരെ സർവീസ്…