‘ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥ; കേരള വിരുദ്ധ കോൺഗ്രസ്സ് ആയി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാറി’: തരൂരിനെ പിന്തുണച്ച് മന്ത്രി റിയാസ്

സർക്കാർ അനുകൂല ലേഖനവിവാദത്തിൽ ശശി തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാൽ അഭിമാനിക്കുക മലയാളികൾ ഒന്നടങ്കം ആണെന്ന് റിയാസ് പറഞ്ഞു. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥയാണ്. എന്തൊരു സൈബർ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.  അതേ സമയം, പാർട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിൻറെ നിലപാടിൽ സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമർശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള…

Read More

‘മുതലാളിത്തമാണ് നാടിന്‍റെ  വികസനം സാധ്യമാക്കുന്നത്’; തരൂരിന്‍റെ ലേഖനത്തിലെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് കാണാതെ പോകരുത്: സിപിഎം നേതാക്കളോട് മാത്യു കുഴല്‍നാടന്‍

ശശി തരൂരിന്‍റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്ത്. തരൂർ വലിയ വിപ്ലവകാരിയാണെന്നു വരെ നേതാക്കള്‍ പറഞ്ഞു. തരൂരിന്‍റെ  ലേഖനം കേരളം ചർച്ച ചെയ്യണം എന്ന് വരെ സിപിഎം പറഞ്ഞു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അതിനെ സ്വാഗതം ചെയ്യുന്നു. ഈ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് കാണാതെ പോകരുത്.  ലേഖനത്തിലെ ഈ ഭാഗം അദ്ദേഹം  എടുത്ത് പറഞ്ഞു പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചതുപോലെമുതലാളിത്തമാണ് നാടിന്‍റെ  വികസനം…

Read More

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ്റെ വികസനം പ്രവർത്തനം ; മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കണമെന്ന് ശശി തരൂർ എം.പി

തിരുവനന്തപുരം സൗത്ത്, സെൻട്രൽ, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു. സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമിക്കുന്ന വിശ്രമമുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കുവാനുള്ള തീരുമാനം പുന:പരിശോധിക്കണം. തിരുവനന്തപുരം സൗത്ത് സ്റ്റേഷനിലെ പിറ്റ് ലൈനുകളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയ്ക്കുന്നതിനുള്ള തീരുമാനവും പുന:പരിശോധിക്കണം. കഴിഞ്ഞ വർഷം 281 കോടി രൂപ വരുമാനമുണ്ടാക്കിയതും…

Read More