എംപുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എംബി രാജേഷ്

എംപുരാൻ സിനിമയെ പിന്തുണച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് രം​ഗത്ത്. എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്നാണ് മന്ത്രി വിമർശിച്ചത്. എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നതെന്നു ചോദിച്ച അദ്ദേഹം, ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ബുദ്ധിശൂന്യതയാണ് എതിർക്കാൻ കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്കെന്നും സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More

എമ്പുരാന്‍ സിനിമക്കെതിരായുള്ള ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ

എമ്പുരാന്‍ സിനിമക്കെതിരായ ബി.ജെ.പി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, എമര്‍ജന്‍സി പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നു. ബി.ജെ.പി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നു. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. എക്കാലവും വര്‍ത്തമാനകാല രാഷ്ട്രീയം സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അത് ചിലര്‍ക്ക് എതിരും അനുകൂലവുമാകുമെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണതെല്ലാം. തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബിജെപി ആലോചിക്കണമെന്നും അദ്ദേഹം…

Read More

സിനിമയിലെ വയലൻസിൽ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ

അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ നിയന്ത്രിക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും ആവശ്യപ്പെട്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇത്തരം സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഒടിടിയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Read More

നാഗ്പൂരിലെ ഹിന്ദുത്വ അക്രമം; ഛാവ സിനിമയെ കുറ്റപ്പെടുത്തി ദേവേന്ദ്ര ഫട്നാവിസ്

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ വിക്കി കൗശലിന്‍റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രം​ഗത്ത്. കലാപവും സംഘർഷങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു. അക്രമികൾ ലക്ഷ്യമിട്ടത് പ്രത്യേക വിഭാഗത്തിന്‍റെ വീടുകളും സ്ഥാപനങ്ങളുമാണ്. ഇതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശൽ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചതെന്നും ജനക്കൂട്ടം അക്രമത്തിൽനിന്ന് പിന്തിരിയണമെന്നും…

Read More

‘ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ഞാൻ തയ്യാറല്ല, ഗൗതം സർ സെലക്‌ട് ചെയ്യുമ്പോൾ ആദ്യം ഞാനദ്ദേഹത്തോ‌ട് അത് പറഞ്ഞു’; മഞ്ജിമ മോഹൻ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന മഞ്ജിമ മോഹന് കോളിവുഡിൽ മികച്ച അവസരങ്ങൾ തേടി വന്നു. അച്ഛം എൻപത് മദമയ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴകത്തെ അരങ്ങേറ്റം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മഞ്ജിമ മോഹൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ഞാൻ തയ്യാറല്ല. ഗൗതം സർ സെലക്‌ട് ചെയ്യുമ്പോൾ ആദ്യം ഞാനദ്ദേഹത്തോ‌ട് പറഞ്ഞത് സർ, ഒരു അഭ്യർത്ഥനയുണ്ട്, ഞാൻ ഇന്റിമേറ്റ് സീനുകൾ ചെയ്യില്ലെന്നാണ്. അദ്ദേഹം എന്നെ…

Read More

‘മോഹന്‍ലാലിന്റെ അഭിനയം പോര, പക്ഷേ ചെക്ക് ചെയ്തപ്പോള്‍ ഞെട്ടി; രാം ഗോപാല്‍ വര്‍മ

മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഹിന്ദി ചിത്രമാണ് കമ്പനി. വിഖ്യാത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരുക്കിയ കമ്പനിയിലെ മോഹന്‍ലാലിന്റെ പൊലീസ് വേഷം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയതാണ്. ഇന്നും ആ കഥാപാത്രവും മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. നായകന്‍ വിവേക് ഒബ്‌റോയ് ആയിരുന്നുവെങ്കിലും എന്നെന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന പ്രകടനമായി മാറി മോഹന്‍ലാലിന്റേത്. 2002 ലാണ് കമ്പനി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. മോഹന്‍ലാല്‍ തന്നോട് ഒരുപാട് സങ്കീര്‍ണമായ…

Read More

എന്ത് ആവശ്യപ്പെടുന്നുവോ അത് പൃഥ്വിരാജ് നേടിയിരിക്കും, മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണ്; ഫാസിൽ

ലൂസിഫറിന്റെ രണ്ടാംഭാഗമായ എംപുരാനിലും നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ റിവീല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എംപുരാനില്‍ റോള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കാരണം ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി പൃഥ്വിരാജ് ഏതറ്റംവരെയും പോവും….

Read More

ക്ഷമിക്കണം, സീനിന്റെ ഭാ​ഗമാണെന്ന് പറഞ്ഞു; വളരെ നല്ല മനുഷ്യനാണ് മമ്മൂക്ക; അനുഭവം പറഞ്ഞ് പ്രിയാമണി

മലയാള സിനിമാ ലോകത്തിന് തുടക്ക കാലം മുതൽ പ്രിയാമണി പ്രിയങ്കരിയാണ്. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, പുതിയമുഖം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി മലയാള സിനിമകൾ പ്രിയാമണി മലയാളത്തിൽ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തിരക്കഥയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ അവിസ്മരണീയ പ്രകടനം പ്രിയാമണി കാഴ്ച വെച്ചു. പിന്നീട് നടി ചെയ്ത രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് ആണ്. താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളായിരുന്നു ഈ ചിത്രത്തിൽ. മമ്മൂട്ടിയായിരുന്നു നായകൻ. ഇപ്പോഴിതാ പ്രാഞ്ചിയേട്ടനിലെ…

Read More

ഒരാളുടെ തീരുമാനത്തെ അം​ഗീകരിക്കണം, കുടുംബമെന്ന നിലയിൽ അതിന്റെ കൂടെ നിൽക്കണമെന്നാണ് ഞാൻ മനസിലാക്കിയത്; ചേച്ചിയെക്കുറിച്ച് നിഖില

എപ്പോഴും വാർത്താ പ്രാധാന്യം നേടുന്ന നടിയാണ് നിഖില വിമൽ. ഓൺസ്ക്രീനിലെ നിഖിലയേക്കാൾ ഓഫ് സ്ക്രീനിലെ നിഖിലയാണ് കൂടുതലും ചർച്ചയാകാറ്. നിഖലയുടെ നിലപാടുകൾക്ക് ആരാധകർ ഏറെയാണ്. ഇതേപോലെ വിമർശകരുമുണ്ട്. ഈയടുത്താണ് നിഖിലയുടെ ചേച്ചി അഖില വിമൽ സന്യാസം സ്വീകരിച്ചു എന്ന വാർത്ത പുറത്ത് വന്നത്. ഏറെനാളായി ആത്മീയ പാതയിലാണ് അഖില. അച്ഛന്റെ മരണം അഖിലയുടെ മനസിനെ ഉലച്ചിരുന്നു. അഖില സന്യാസം സ്വീകരിച്ചത് വലിയ വാർത്തയാകാൻ കാരണം നിഖില സിനിമാ താരമായതാണ്. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം വരുന്നതും നിഖിലയ്ക്ക് നേരെയാണ്….

Read More

ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണിയോളം സൈബർ ആക്രമണവും പരിഹാസവും മറ്റൊരു സെലിബ്രിറ്റിയും നേരിട്ടിട്ടുണ്ടാവില്ല. പരിഹാസങ്ങളും സൈബർ ആക്രണവും പരിധി വിട്ടതിനാൽ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ് താരം. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്ന് പറയുകയാണിപ്പോൾ നടി. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നുവെന്നും ഹണി റോസ് മനോരമ ന്യൂസിന് നൽകിയ ഏറ്റവും…

Read More