പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്

പാലക്കാട് പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടന്നത്. നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.

Read More

കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ല; കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം: കോൺഗ്രസ് മുഖപത്രം

കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം വിശദമാക്കുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രം വിശദമാക്കുന്നു….

Read More