സംസ്ഥാനത്ത് വർധിച്ച് വരുന്ന ക്രൂര അതിക്രമങ്ങൾ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും: അടിയന്തര പ്രമേയത്തിന് അനുമതി

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യും. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി ലഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിക്കൂറാണ് ചർച്ച. അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി മദ്യം സിനിമ എനിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പൊതു സമൂഹത്തിൽ ചർച്ചക്ക് കൈമാറണം. ചർച്ചക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു.

Read More

മോഷന്‍ സിക്ക്‌നെസ്സ് അനുഭവിക്കുന്നുണ്ടോ?; ഗൂഗിളിന്റെ ‘മോഷന്‍ ക്യൂസ്’ ഇതിന് പരിഹാരം കണ്ടെത്തും: പുതിയ ഫീച്ചര്‍

യാത്രകളില്‍ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് മോഷന്‍ സിക്ക്‌നെസ്സ്. ചിലപ്പോഴെല്ലാം പല യാത്രകളും നിങ്ങള്‍ വേണ്ടെന്ന് വച്ചതു പോലും ഈ ഒരു കാരണം കൊണ്ടായിരിക്കാം. എന്നാല്‍ ഇനി അത്തരം ഒരു പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. അതിന് പരിഹാരവുമായി എത്തുകയാണ് ഗൂഗില്‍. യാത്രകളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആണ് പലപ്പോഴും ‘മോഷന്‍ സിക്ക്‌നെസ്’ അനുഭവപ്പെടുക. എന്നാല്‍ ഇതൊരു വലിയ പ്രശ്‌നം അല്ലെന്നും പരിഹാരമായി ‘മോഷന്‍ ക്യൂസ്’ കണ്ടെത്തിയെന്നും അറിയിച്ച് ഗൂഗിള്‍ എത്തി. ആന്‍ഡ്രോയിഡ് 16 ലൂടെ ആണ്…

Read More

ധനപ്രതിസന്ധി: അടിയന്തരപ്രമേയത്തിന് അനുമതി; പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി സർക്കാർ. ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കും. രണ്ടു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ‘‘ധനപ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാണ് പ്രതിപക്ഷ ആവശ്യം. സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർഥ വസ്തുത പ്രതിപക്ഷത്തിനും നോട്ടിസിലൂടെ പറയേണ്ടിവന്നു. കേന്ദ്രസർക്കാർ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഭാഗമായി…

Read More

ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി സെനറ്റ്

ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ്. സെനറ്റിൽ 50 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, ഏഴു പേർ എതിർത്തു. ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിച്ചശേഷം സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാം എന്നാണ് അവർ ഇന്നു സ്വീകരിച്ച നിലപാട്. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഇന്നു ചേർന്ന യോഗത്തിൽ പങ്കെടുത്തില്ല. ഇതിൽ 2 പേർ സിപിഎമ്മിന്റെ സിൻഡിക്കറ്റ് അംഗങ്ങളാണ്….

Read More