മോസ്‌കിൽ കയറി ജയ് ശ്രീറാം വിളിച്ച സംഭവം: മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി; കേസ് റദ്ദാക്കി

മുസ്ലീം പള്ളിയിൽ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്‌കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവർക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയിൽ മോസ്‌കിൽ അതിക്രമിച്ചു കയറിയ സംഘം ജയ് ശ്രീറാം വിളിച്ചുവെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു…

Read More

ഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ പ​ള്ളി​ക​ളി​ൽ മ​ല​യാ​ളം ഖു​തു​ബ

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ഇ​ത​ര ഭാ​ഷ​ക​ളി​ൽ ന​ട​ത്തു​ന്ന വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ ജു​മു​അ ഖു​തു​ബ (പ്ര​ഭാ​ഷ​ണം) ഷാ​ർ​ജ​യി​ൽ കൂ​ടു​ത​ൽ പ​ള്ളി​ക​ളി​ൽ ന​ട​പ്പാ​ക്കും. അ​റ​ബ് ഇ​ത​ര സ​മൂ​ഹ​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഷാ​ർ​ജ ഇ​സ്‍ലാ​മി​ക കാ​ര്യ വി​ഭാ​​ഗം അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലെ 93 പ​ള്ളി​ക​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ഇം​ഗ്ലീ​ഷ്, ഉ​ർ​ദു, പാ​ഷ്തോ എ​ന്നീ ഭാ​ഷ​ക​ളി​ൽ​കൂ​ടി ജു​മു​അ പ്ര​ഭാ​ഷ​ണം ന​ട​പ്പാ​ക്കു​ക. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ത​പ​ര​മാ​യ അ​റി​വു​ക​ൾ പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​ത്. ഷാ​ർ​ജ ന​ഗ​ര​ത്തി​ൽ 74 പ​ള്ളി​ക​ളി​ലും എ​മി​റേ​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല​യി​ലെ 10 പ​ള്ളി​ക​ളി​ലും…

Read More

പളളിയിൽ പോകുന്നവർക്ക് മാർഗ നിർദേശവുമായി ഔഖാഫ് മന്ത്രാലയം

ഖ​ത്ത​റി​ൽ ആ​രാ​ധ​ന​ക്കാ​യി പ​ള്ളി​ക​ളി​ൽ പോ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം. ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച​ത്. പ്രാ​ർ​ഥ​ന​ക്കാ​യി പ​ള്ളി​ക​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ ഉ​ചി​ത​മാ​യ വ​സ്ത്രം ധ​രി​ക്ക​ണം. വൃ​ത്തി​യി​ല്ലാ​ത്ത​തോ അ​ല​സ​മാ​യ രീ​തി​യി​ലോ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​ത്. വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്ക​ണം. പ്രാ​യ​മേ​റി​യ​വ​ർ​ക്ക് പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കാ​തി​രി​ക്കാ​ൻ ചെ​രു​പ്പു​ക​ൾ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് ത​ന്നെ വെ​ക്ക​ണം. അം​ഗ​ശു​ദ്ധി വ​രു​ത്തു​മ്പോ​ൾ വെ​ള്ളം പാ​ഴാ​ക്കാ​തെ മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. പ​ള്ളി​ക്ക​ക​ത്തു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്ക​രു​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കി​ങ്ങും മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​രു​ത്. പ്രാ​ർ​ഥ​ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം…

Read More

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ 41.99 ലക്ഷം കുടുംബങ്ങളാണ്‌ ഗുണഭോക്താക്കളായി ഉള്ളത്. സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസി വഴി നടപ്പാക്കിയ പദ്ധതിയിൽ, 1050 രുപ ഒരു കുടുംബത്തിന്‍റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌. ഇതിൽ 631 രൂപ 20 പൈസ വീതം 23.97 ലക്ഷം കുടുംബങ്ങൾക്ക്‌…

Read More

ഹിന്ദുത്വ നേതാവിന്റെ പരാതി; ഡൽഹിയിൽ പള്ളി പൊളിച്ചു

ഹിന്ദുത്വ നേതാവിന്റെ പരാതിയെ തുടർന്ന് ഡൽഹിയിൽ പള്ളി പൊളിച്ചു. മംഗോൾപുരി മേഖലയിലാണ് സംഭവം നടന്നത്. നിയമവിരുദ്ധ നിർമിതിയാണെന്ന് കാണിച്ചു കൊണ്ടാണ് പള്ളി പൊളിച്ചത്. ഇന്ന് പുലർച്ച കനത്ത പോലീസ് സന്നാഹത്തോടെയാണ് പള്ളി പൊളിച്ചത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. ഹിന്ദുത്വ നേതാവ് പ്രീത് സിരോഹിയാണ് പരാതി നൽകിയത്. നേരത്തേ ഇയാളുടെ പരാതിയിൽ ഭാവന മേഖലയിലെയും പള്ളി പൊളിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ അകമ്പടിയോടെയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ മംഗോൾപുരി വൈ ബ്ലോക്കിൽ…

Read More

ഗാസയിലെ മസ്ജിദ് റെസ്റ്റോറന്റാക്കി ഇസ്രയേൽ സൈന്യം ; ദൃശ്യങ്ങൾ പുറത്ത് , പ്രതിഷേധം ശക്തം

കുരുന്നുകളെയടക്കം അതിക്രൂരമായി കൊന്നൊടുക്കി വംശ​ഹത്യ തുടരുന്ന ​ഗസ്സയിൽ പള്ളി റെസ്റ്റോറന്റാക്കി ഇസ്രായേൽ സേന. ആക്രമണം രൂക്ഷമായ ​റഫാ അതിർത്തി മേഖലയിലെ ​മസ്ജിദാണ് സൈനികർ റെസ്റ്റോറന്റാക്കി മാറ്റിയത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഗാസ്സയുടെയും ഈജിപ്തിന്റേയും അതിർത്തിയായ റഫയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ കയറി മേശകളും പാത്രങ്ങളുമുൾപ്പെടെ നിരത്തി ഇസ്രായേൽ സൈനികർ ഭക്ഷണം തയാറാക്കുന്നത് വീഡിയോയിൽ കാണാം. നിരവധി ഇസ്രായേൽ സൈനികരാണ് പള്ളിക്കുള്ളിലുള്ളത്. ചിലർ ഭക്ഷണം എടുക്കുന്നതും മറ്റു ചിലർ അകത്തും പുറത്തും തോക്കുമായി നിൽക്കുന്നതും…

Read More

പള്ളികളിൽ 20 വർഷം സേവനം പൂർത്തിയാക്കിവർക്ക് ഗോൾഡൻ വിസ; ഉത്തരവിറക്കി ശൈഖ് ഹംദാൻ

ദു​ബൈ എ​മി​റേ​റ്റി​ലെ പ​ള്ളി​ക​ളി​ൽ 20 വ​ർ​ഷം സേ​വ​ന​മ​നു​ഷ്​​ഠി​ച്ച ഇ​മാ​മു​മാ​ർ, മു​അ​ദ്ദി​നു​ക​ൾ, മു​ഫ്തി​ക​ൾ എ​ന്നി​വ​ർ​ക്കും മ​ത ഗ​വേ​ഷ​ക​ർ​ക്കും ഗോ​ൾ​ഡ​ൻ വി​സ അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി. ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ് കൌൺസിൽ​ ​ചെ​യ​ർ​മാ​നും കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​സ്‌​ലാ​മി​ന്‍റെ സ​ഹി​ഷ്ണു​ത​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ഇ​തു​കൂ​ടാ​തെ പെ​രു​ന്നാ​ളി​നോ​ടു​ബ​ന്ധി​ച്ച്​ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഇ​വ​ർ​ക്ക്​ ന​ൽ​കും. മാ​ർ​ച്ചി​ൽ ഇ​മാ​മു​മാ​രു​ടെ​യും മു​അ​ദ്ദി​നു​ക​ളു​ടെ​യും ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​നും ശൈ​ഖ്​ ഹം​ദാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദു​ബൈ…

Read More

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സ്; ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സുമായി ബന്ധപ്പെട്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മ​സ്ജി​ദ് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന കേ​സ് അ​നു​വ​ദി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജിയാണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കുന്നത്. 13.37 ഏ​ക്ക​ർ വ​രു​ന്ന ക്ഷേ​ത്ര​ഭൂ​മി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ വ്യക്തമാക്കുന്നത്. കേ​സി​ൽ ഇ​രു​പ​ക്ഷ​ത്തെ​യും കേ​ട്ട ജ​സ്റ്റി​സ് മാ​യ​ങ്ക് കു​മാ​ർ ജെ​യ്ൻ, വാ​ദം ഇ​ന്ന​ത്തേ​ക്ക് മാ​റ്റുകയായിരുന്നു. ജ​നു​വ​രി 30ന് ​ഈ കേ​സ് ഫെ​ബ്രു​വ​രി 22ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ, ഇ​തു​സം​ബ​ന്ധി​ച്ച എ​തി​ർ​പ്പ് 22നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്ന് സംഘർഷം; 4 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി നിര്‍മിച്ചതെന്ന് അധികൃതര്‍ കണ്ടെത്തിയ മദ്രസയും സമീപത്തെ മോസ്‌കും കോടതിവിധിയെത്തുടര്‍ന്ന് അധികൃതര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെണ് സംഘര്‍ഷമുണ്ടായത്. സംഘർഷങ്ങളെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി നി​ർ​മി​ച്ച​തെ​ന്നാ​രോ​പി​ച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ മ​ദ്റ​സ കെ​ട്ടി​ടം ത​ക​ർ​ത്ത​തി​നെ…

Read More

മസ്ജിദുന്നബവിൽ ഇനി 4000ൽ അധികം വാഹനങ്ങൾക്ക് പാർക്കിംഗ് ചെയ്യാം

മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും സൗ​ക​ര്യ​ത്തി​നാ​യി ആ​കെ നാ​ലാ​യി​ര​ത്തി​ല​ധി​കം പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​താ​യി ഹ​റം കാ​ര്യാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​ത്​ ഹ​റ​മി​ലെ​ത്താ​ൻ ക​ഴി​യും. പ​ള്ളി​യു​ടെ വ​ട​ക്ക്, പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക്, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ റോ​ഡ്​ ഭാ​ഗം എ​ന്നീ നാ​ല് വ​ശ​ങ്ങ​ളി​ലാ​ണ്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. അ​ഞ്ച് വീ​തം പ്ര​വേ​ശ​ന, എ​ക്​​സി​റ്റ്​ ക​വാ​ട​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​ർ​ക്കി​ങ്ങി​ന് ഏ​ക​ദേ​ശം 1,99,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്‍ഥ​ല​മാ​ണൊ​രു​ക്കി​യ​ത്. 24 പാ​ർ​ക്കി​ങ്​ യൂ​നി​റ്റു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. എ​​ട്ടെ​ണ്ണം സ്ഥി​ര വ​രി​ക്കാ​ർ​ക്കും 16 എ​ണ്ണം അ​ത​ല്ലാ​ത്ത​വ​ർ​ക്കു​മാ​ണ്​….

Read More