വിശ്വാസികൾക്ക് പുണ്യനാളുകൾ: ഗൾഫിൽ മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ വ്രത ശുദ്ധിക്ക് തുടക്കം

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രത ശുദ്ധിയുടെ നാളുകൾ. യു എ ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും…

Read More

ചന്ദ്രനെ പിഴിഞ്ഞ് വെള്ളമുണ്ടാക്കാമെന്ന് ചൈന; ഒരു ടൺ ലൂണാർ സോയിലിൽ നിന്ന് 76 കിലോ വെള്ളം

ചന്ദ്രനെ പിഴിഞ്ഞ് വെള്ളമുണ്ടാക്കാൻ പദ്ധതിയിടുന്ന ചൈന. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചന്ദ്രനിൽ 2020 നടത്തിയ പര്യവേഷണത്തിനിടെ ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ വെള്ളമുണ്ടാക്കാനുള്ള രീതി കണ്ടുപിടിച്ചെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. 2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്. ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില…

Read More

അന്യഗ്രഹ ജീവന്‍ തേടി നാസ യൂറോപ്പയിലേക്ക്; ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം ഒക്ടോബറില്‍

അന്യഗ്രഹ ജീവന്‍ തേടി പുറപ്പെടാൻ ഒരുങ്ങുകയാണ് നാസ. ഇക്കഴിഞ്ഞ ​ദിവസമാണ് നാസ പുതിയ ദൗത്യം പ്രഖ്യാപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ട് ക്ലിപ്പര്‍ എന്ന പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്നാണ് നാസയുടെ പ്രഖ്യാപനം. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് നി​ഗമനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായി യൂറോപ്പയെ കണക്കാക്കുന്നു. പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരം കണ്ടെത്താനാണ് നാസ…

Read More

കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം: ഷൈന്‍ ടോം

ഭൂമി ഉരുണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാന്‍ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? ഫോട്ടോ പോലും എടുക്കാന്‍ പറ്റില്ല. ഭൂമി ഉരുണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാണുന്ന കാര്യങ്ങളല്ലേ നമ്മള്‍ വിശ്വസിക്കൂ. ഭൂമിയെ വട്ടത്തില്‍ കാണണമെങ്കില്‍ എത്ര ദൂരം പോകേണ്ടതായി വരും. അവിടെ…

Read More

ചന്ദ്രനിലിറങ്ങി ജപ്പാന്റെ ‘സ്ലിം’: ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം

ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിൽ ഇറങ്ങി. ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമാണിത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. 2023 സെപ്റ്റംബർ ഏഴിനാണു സ്ലിം വിക്ഷേപിച്ചത്.

Read More

ചന്ദ്രനിലേക്ക്​ പോകാൻ യു.എ.ഇയും; ചർച്ച സ്ഥിരീകരിച്ച് നാസ

ച​ന്ദ്ര​നി​ലേ​ക്ക്​ മ​നു​ഷ്യ​നെ അ​യ​ക്കു​ന്ന നാ​സ​യു​ടെ പ​ദ്ധ​തി​യി​ൽ യു.​എ.​ഇ​യും ഭാ​ഗ​മാ​യേ​ക്കും. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ നി​ല​യം ഇ​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യ​താ​യി നാ​സ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ബി​ൽ നെ​ൽ​സ​ൺ വെ​ളി​പ്പെ​ടു​ത്തി. മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ല​യ​ക്കു​ന്ന നാ​സ​യു​ടെ ആ​ർ​ടെ​മി​സ്​ പ​ദ്ധ​തി​യി​ലാ​ണ്​ യു.​എ.​ഇ കൈ​കോ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ത്​ യു.​എ.​ഇ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ വി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ആ​ർ​ടെ​മി​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ൽ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ നാ​സ​ക്ക്​…

Read More

എങ്കിലും ചന്ദ്രാ… നിനക്കിത്ര പ്രായമുണ്ടായിരുന്നോ?; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. ചി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പഠനത്തിനു പിന്നിൽ. നി​ല​വി​ൽ കരുതിയിരുന്നതിനേക്കാൾ പ്രായമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ജി​യോ​കെ​മി​ക്ക​ൽ പെ​ർ​സ്‌​പെ​ക്റ്റീ​വ് ലെ​റ്റേ​ഴ്‌​സി​ൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്. ച​ന്ദ്രന്‍റെ പ്രാ​യം ഇതുവരെ കണക്കുകൂട്ടിയതിൽ കൂടുതലാണെന്നാണ് പുതിയ പഠനം. ചന്ദ്രനിൽ ജീവന്‍റെ കണികകൾ സാധ്യമാണോ എന്ന അന്വേഷണം പുരോഗമിക്കുന്പോഴാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പുതിയ പഠനഫലം പുറത്തുവരുന്നത്. 4.46 ബില്യൺ വർഷമാണ് ചന്ദ്രന്‍റെ പ്രായമെന്നാണ് പുതിയ കണ്ടെത്തൽ. നേരത്തെ കണക്കാക്കിയിരുന്നത്…

Read More

ദൂമിയുടെയും ചന്ദ്രന്റെയും ചിത്രം പകർത്തി ആദിത്യ എൽ1, സെൽഫിയും

ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഇന്ത്യയുടെ സൗരദൗത്യ വാഹനമായ ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം ചിത്രവും പകർത്തി ആദിത്യ ഭൂമിയിലേക്കയച്ചു. ദൃശ്യങ്ങൾ ഐഎസ്ആർഒ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. രണ്ടു ഭ്രമണപഥ ഉയർത്തലുകൾ വിജയകരമായി പൂർത്തീകരിച്ച് അടുത്ത ഉയർത്തലിനായി ഒരുങ്ങുകയാണ് ആദിത്യ. ആകെ അഞ്ചു തവണ ഭ്രമണപഥം ഉയർത്തിയ ശേഷമാണ് സൂര്യനോട് ഏറ്റവും അടുത്തുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് (എൽ1) ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലേക്ക് പേടകമെത്തുക. Aditya-L1 Mission:Onlooker! Aditya-L1, destined for the Sun-Earth…

Read More

ചന്ദ്രനെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം; വിചിത്ര ആവശ്യവുമായി സ്വാമി ചക്രപാണി മഹാരാജ്

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ച പശ്ചാത്തലത്തിൽ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന വിചിത്രമായ ആവശ്യവുമായി ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഭീകരനും’ അവിടെയെത്തുന്നതിന് മുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും…

Read More

ചാന്ദ്രയാൻ-3 ദൗത്യം ; ചന്ദ്രനിൽ അശോകസ്തംഭ മുദ്ര, അഭിമാനത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്. റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ…

Read More