
ഹിമാചലില്‍ കുരങ്ങുകളെ കൊല്ലാൻ അനുമതി നേടിയെടുത്ത് കര്‍ഷകനേതാവ്
ആപ്പിള്‍ വിളയുന്ന സിംല താഴ്വാരങ്ങളില്‍ കുരങ്ങുശല്യമായിരുന്നു കർഷകർക്ക് ഭീഷണി. വിളനഷ്ടത്തിനൊപ്പം മനുഷ്യജീവനുനേരേയും ഭീഷണിയായി കുരങ്ങുകള്‍ മാറിയപ്പോള്‍ ഹിമാചല്‍പ്രദേശിലെ കർഷകർ വർഷങ്ങള്‍നീണ്ട പോരാട്ടം നടത്തി.പോരാട്ടങ്ങള്‍ക്കൊടുവില്‍ കുരങ്ങുകളെ വെടിവെച്ചുകൊല്ലാനുള്ള അനുമതിയും നേടി. കുരങ്ങുശല്യത്തിന് അറുതിവരുത്തിയ ആ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി കർഷകനേതാവ് ഡോ. ഒ.പി. ഭുരൈത്തയായിരുന്നു.കർഷകർ ആപ്പിള്‍ വെള്ള പെയിന്റടിച്ചുനോക്കി, അതു വെള്ളത്തില്‍മുക്കി നശിപ്പിക്കും. പിന്നെ ചെടിയൊന്നാകെ നശിപ്പിക്കും. ഇതിനൊപ്പം മയില്‍, കാട്ടുപന്നി, നീലക്കാള എന്നിവയുടെ ശല്യവുംകൂടിയായപ്പോള്‍ പറയേണ്ടതില്ല. പ്രതിവർഷം 1200 കോടി രൂപയുടെ നഷ്ടമാണ് ഹിമാചലിലെ കർഷകർ അനുഭവിച്ചത്. 2005…