ഇറാനില്‍ പോയി എവേയിൽ കളിച്ചില്ല; മോഹന്‍ ബഗാനെ ചാംപ്യന്‍സ് ലീഗില്‍ നിന്നു പുറത്താക്കി

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 പോരാട്ടത്തില്‍ നിന്നും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പുറത്താക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ഐഎസ്എല്‍ മുന്‍ ചാംപ്യന്‍മാർക്കെതിരെ നടപടിയെടുത്തത്. ടീമിന്റെ മത്സരങ്ങള്‍ അസാധുവാക്കുമെന്നു കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ ഫലത്തില്‍ ടീം ടൂര്‍ണമെന്റില്‍ നിന്നു അയോഗ്യരാവുകയായിരുന്നു. ഒക്ടോബര്‍ 2ന് എവേ പോരാട്ടത്തിനു മോഹന്‍ ബഗാന്‍ ഇറാനിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ മത്സരിക്കാനായി ടീം പോയില്ല. ഇതോടെയാണ് നടപടിയെടുക്കാൻ കോണ്‍ഫഡറേഷന്‍ തീരുമാനിച്ചത്. ഇറാന്‍ പ്രോ ലീഗ് ക്ലബ് ട്രാക്ടര്‍ എഫ്‌സിയുമായാണ് മോഹന്‍ ബഗാന്‍ എവേ പോരാട്ടം കളിക്കേണ്ടിയിരുന്നത്….

Read More

കരാർ ലംഘിച്ച് മോഹൻ ബഗാനിൽ നിന്നും ഈസ്റ്റ് ബംഗാളിലേക്ക് കയറി; അൻവർ അലിക്ക് 4 മാസം വിലക്ക്; 12.90 കോടി രൂപ പിഴ

മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിന് ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്ത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് കൂടാതെ, മോഹന്‍ ബഗാന് 12 കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റി ഉത്തരവിട്ടു. വിലക്ക് ക്ലബ്ബ് ഫുട്ബോളില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്നതിന് തടസമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി എഫ് സിയിൽ നിന്ന് വായ്പാ…

Read More

പ്ലേ ഓഫ് ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; മോഹന്‍ബഗാനെതിരെ ഇന്ന് കളത്തിലിറങ്ങും

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേരളാ ബ്ലാസ്റ്റേഴ്സ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നെതിരെ ഇന്ന് ഇറങ്ങും. പോയിന്‍റ് പട്ടികയിൽ 17 കളിയിൽ 36 പോയിന്റുമായി രണ്ടാമതുള്ള മോ​ഹ​ൻ ബഗാനും, 29 പോയന്റുമായി 17 കളിയിൽ അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സും നേർക്കുനേരെത്തുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്. കൊച്ചിയിലെ കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് കിക്കോഫ്. കൊൽക്കത്ത ടീമിനെതിരേ ഇന്നത്തേ ഹോം മത്സരം ജയിക്കാനായാൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഏറക്കുറെ ഉറപ്പാക്കാം. ബ്ലാസ്റ്റേഴ്സിന്‍റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇന്ന് ചില മാറ്റങ്ങൾ ഉറപ്പാണ്….

Read More