
മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നു; വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനവുമായി മോഹൻ ഭാഗവതിനെതിരെ രാഹുൽ ഗാന്ധി
ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെയാണെന്ന വിവാദ പ്രസ്താവനയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഭാഗവത് രാജ്യദ്രോഹത്തിന് ജയിലിലാകുമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ഡൽഹിയിൽ പുതിയ കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ”വളരെ സവിശേഷമായ സമയത്താണ് ഞങ്ങൾക്ക് പുതിയ ഓഫീസ് ലഭിക്കുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നാണ് ആർഎസ്എസ് തലവൻ പറയുന്നത്. രാമക്ഷേത്രം നിർമിച്ചപ്പോഴാണ് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ…