
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവേദിയിൽ ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറെ വിമർശിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന്റെ കമീഷനിങ് വേളയിൽ വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. മാധ്യമ പ്രവർത്തകരോടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച് ഒരുരാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിനെയാണ് മന്ത്രി വിമർശിനം ഉന്നയിച്ചത്. നിങ്ങൾ അവിടേക്ക് നോക്കൂ. സ്റ്റേജിൽ ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും വേദിയിലിരുത്താൻ സാധിക്കില്ല. അത് ആർക്കും മനസിലാകും. കുറച്ചാളുകൾക്ക്…