മോദി സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാം; ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്നും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും ആർ.ജെ.ഡി അധ്യക്ഷൻ ലാലു ​പ്രസാദ് യാദവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ മോദി സർക്കാർ വളരെ ദുർബലമാണ്. ആഗസ്റ്റിനപ്പുറം അവർക്ക് ഭരിക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.

Read More

‘2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിനും കെട്ടിടത്തിനും സമീപം പോകരുത്’; പ്രകാശ് രാജ്

ബിജെപിയ്ക്ക് എതിരെ പതിവായി വിമർശനങ്ങൾ ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ മോദി സർക്കാരിനെതിരെ പരോക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്‌ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ് കുറിച്ചു. മൺസൂൺ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോദി സർക്കാറിനെതിരെയുള്ള താരത്തിന്റെ പരോക്ഷ പ്രതികരണം സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. പ്രകാശ് രാജിന്റെ പോസ്റ്റിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്.

Read More

പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ

നരേന്ദ്ര മോദി സർക്കാർ പൊതുഖജനാവിൽ നിന്നും പരസ്യങ്ങൾക്കായി ചെലവാക്കിയത് കോടികൾ. കഴിഞ്ഞ നാല് വർഷത്തിനിടെ പരസ്യങ്ങൾക്കായി 3020 കോടി രൂപ ചെലവഴിച്ചതായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് റിപ്പോർട്ട്. 2024 ലെ പൊതു തിരഞ്ഞെടുപ്പ് ക്യാംപെയിനായി നീക്കി വെച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നും റിപ്പോർട്ടുകൾ. ഇലക്ടറൽ ബോണ്ടുകൾ വഴിയും മറ്റും കോടികൾ സമാഹരിച്ച ബിജെപി, കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ചൂണ്ടിക്കാട്ടി പ്രചരണം നടത്താനും പരസ്യങ്ങൾക്കും പൊതുഖജനാവ് ധൂർത്തടിച്ചതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നരേന്ദ്ര…

Read More

‘മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു’; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പാർലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല. തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോണി ഗാന്ധി ഉന്നയിച്ചത്. കഴിഞ്ഞ 13-ന് രണ്ട്‌പേർ ലോക്സഭാ ചേംബറിൽ അതിക്രമിച്ച് കയറി നടത്തിയ അതിക്രമങ്ങളിൽ ആഭ്യന്തര മന്ത്രിയോട് പ്രസ്താവന നടത്താനാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത്….

Read More

ഇസ്രായേൽ കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിച്ച് മോദി സർക്കാർ പൗരൻമാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്

ഇസ്രായേൽ കമ്പനികളുടെ ഉപകരണങ്ങൾ വഴി മോദി സർക്കാർ പൗരൻമാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനികളായ കൊഗ്നിറ്റ്, സെപ്റ്റിയർ തുടങ്ങിയവയിൽനിന്ന് വാങ്ങിയ ശക്തിയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നുവെന്നാണ് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. സമുദ്രത്തിലെ കേബിൾ ലാൻഡിങ് സ്റ്റേഷനുകളിലാണ് നിരീക്ഷ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി സുരക്ഷാ ഏജൻസികൾക്ക് 1.4 ബില്യൻ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ ആശയവിനിമയങ്ങളും പരിശോധിക്കാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, സിംഗപ്പൂരിന്റെ സിങ്‌ടെൽ എന്നിവയുൾപ്പെടെയുള്ള…

Read More

‘കേന്ദ്ര സാമ്പത്തിക തീരുമാനങ്ങൾക്ക് സ്ഥിരതയില്ല’; വിമർശിച്ച് കെ.എൻ.ബാലഗോപാൽ

2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് കേരള ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഈ തീരുമാനത്തിലൂടെ ഇന്ത്യൻ കറൻസി നോട്ടുകൾക്കും രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്കും യാതൊരു സ്ഥിരതയുമില്ല എന്ന സത്യം പുറത്തുവരുന്നുവെന്ന് ബാലഗോപാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.  കുറിപ്പിന്റെ പൂർണരൂപം കേന്ദ്ര സർക്കാർ നയമനുസരിച്ച്  2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ 30നകം കയ്യിലുള്ള 2000ത്തിന്റെ നോട്ടുകൾ ബാങ്കുകളിൽ കൊടുത്ത് മാറണം എന്നാണ് വാർത്തകളിൽ കാണുന്നത്. ശേഷം ഈ നോട്ടിന്റെ…

Read More

‘ഗ്യാസ് വില വർധനവ്; സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗം’

ഗ്യാസ് വില വർധിപ്പിക്കാനുള്ള മോദി സർക്കാർ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പട്ടാമ്പിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ തുറന്നടിച്ചത്. റെയിൽവേ ഭക്ഷണത്തിന് വില വർധിപ്പിച്ചതിന് പിറകെയുള്ള നടപടിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരണമെന്നും, എട്ടു വർഷത്തിനിടെ 700 രൂപയാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദി അധികാരത്തിലെത്തുമ്പോൾ 410 രൂപയായിരുന്ന ഗ്യാസ് വില 1110 ലെത്തിയെന്നും വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് എം.വി.ഗോവിന്ദൻ…

Read More

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. …………………………………….. കേന്ദ്രസർക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്; എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന്…

Read More