
ഡിജിറ്റൽ ഐഡി; ഖത്തറിലെ ഔദ്യോഗിക രേഖകൾ ഇനി മൊബൈൽ ആപ്പിലൂടെ
ഇനി ഖത്തറിലെ ഔദ്യോഗിക രേഖകൾ കൈയ്യിലില്ലാതെ മൊബൈലിൽ സൂക്ഷിക്കാം. ഖത്തർ ഡിജിറ്റൽ ഐഡി ആപ്പ് വഴി ക്യു.ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, നാഷണൽ അഡ്രസ്, കമ്പനി രജിസ്ട്രേഷൻ കാർഡ്, ആയുധ പെർമിറ്റ് കാർഡ് തുടങ്ങിയ എല്ലാ രേഖകളും ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാം. 15-മത് മിലിപോൾ പ്രദർശനത്തിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽതാനി ഉദ്ഘാടനത്തിന് നേതൃത്വം നൽകി. ഫിസിക്കൽ ക്യു.ഐ.ഡി ഉപയോഗിച്ച് ലഭ്യമായിരുന്ന എല്ലാ സേവനങ്ങളും ഇനി ഡിജിറ്റൽ ഐഡിയിൽ ലഭ്യമാകുമെന്ന് അധികൃതർ…