പിവി അൻവർ എം.എൽ.എയുടെ യുഡിഎഫ് പ്രവേശം ; അഭ്യൂഹങ്ങൾ തള്ളാതെ യുഡിഎഫ് കൺവീനർ എം.എം ഹസൻ

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോൾ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇക്കാര്യം ചർച്ച ചെയ്യും. ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതിൽ UDF ന് പ്രതിഷേധമുണ്ട്.അത് പ്രകടിപ്പിച്ചിട്ടുണ്ട്. മത നേതാക്കൾ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ല.മുന്നണി…

Read More

കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച ; തുടക്കം കരുവന്നൂരിൽ നിന്നെന്ന് എംഎം ഹസൻ

കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തിൽ ആയാൽ നിക്ഷേപകരെ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകൾ ഉണ്ടായിരുന്നു. കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണം. വീരകൃത്യം നിർവഹിച്ചതുപോലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് സിപിഐഎം സ്വീകരണം നൽകുന്നത്. കോൺഗ്രസിന്റെ ബാങ്കുകളിൽ സമാനമായ…

Read More

‘തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനം’; എം.എം. ഹസൻ

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണ്. പിണറായി വിജയൻ സ്വർണത്താലത്തിൽവച്ചു നൽകിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടായിരുന്നുവെന്നും ഹസൻ പറഞ്ഞു. വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയവാദിയായി ചിത്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെ.കെ.ശൈലജയും സിപിഎമ്മും ജനങ്ങളോടു മാപ്പു…

Read More

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റെ മടങ്ങി വരവ് നീണ്ടേക്കുമെന്ന് സൂചന ; ജൂൺ നാല് വരെ എംഎം ഹസൻ തുടർന്നേക്കും

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും. ജൂൺ നാല് വരെ ആക്ടിങ് പ്രസിഡന്റ് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതിൽ മാറ്റമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. കെ. സുധാകരൻ സ്ഥാർഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ അടുത്ത ആഴ്ചയോടെ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിശദീകരണം.

Read More

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് നാളെ താത്കാലിക ചുമതല നല്‍കുമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ………………………………………… മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം ഒത്തുതീർപ്പായി. കത്ത് വിവാദത്തിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ രാജിവയ്ക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന…

Read More