അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണ; കേന്ദ്രമന്ത്രിമാർക്കു മനസ്സാക്ഷി ഉണ്ടോയെന്നു സംശയം: എം.കെ സ്റ്റാലിൻ

പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ ശബ്ദം ഡബ്ബ് ചെയ്യുകയാണെന്നും അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ‘ഉങ്കളിൽ ഒരുവൻ’ എന്ന വിഡിയോ പരമ്പരയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എടപ്പാടിയുടെയും ബിജെപിയുടെയും അഭിപ്രായങ്ങൾ ഒന്നാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിനെക്കുറിച്ചു പ്രതികരണങ്ങൾ നടത്തുന്നതിനു മുൻപ് എടപ്പാടി തന്റെ പരാജയത്തെക്കുറിച്ചു ചിന്തിക്കണമെന്നും പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഓരോ കക്ഷികളും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുബത്തിലായാലും ഓഫിസിലായാലും വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്….

Read More

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം ; വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ ആർ എൻ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിൻ വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു. മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ,…

Read More

വിവേചനങ്ങൾക്ക് എതിരായ പോരാട്ടം തുടരണം ; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കത്ത് നടന്ന സമാപന പരിപാടി തമിഴ്നാട്…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോൾ പിണറായി വിജയനുമായി സംസാരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയത്. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച്…

Read More

ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു ; ഇടപെടൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ , എസ് ജയശങ്കറിന് കത്തയച്ചു

ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികൾ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More

നടൻ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നു. ചെന്നൈയിലെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ വിജയുടെ ആരോപണത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തു വന്നത്. ഞായറാഴ്ച നടന്ന അദ്ദേഹത്തിൻ്റെ പാർട്ടി തമിഴക വെട്രി കഴകം എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ 26 പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാർട്ടി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ‘നീറ്റ്’ എന്നിവയെ എതിർത്തു എന്നതാണ് ഏറ്റവും ശ്രദ്ധേയം. യോഗത്തിൽ തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം…

Read More

‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’; കൂടുതൽ കുട്ടികളെ ജനിപ്പിക്കൂവെന്ന് എം.കെ സ്റ്റാലിൻ

കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം​ഗത്ത്. കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രം​ഗത്തെത്തിയത്. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം. എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക്…

Read More

തമിഴ്നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം; ​മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് സ്റ്റാലിൻ പറയുന്നത്. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുതെന്നും നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നുണ്ട്. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തുകയും ചെയ്തു. ഗവർണർക്കെതിരെ…

Read More

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരേ അപകീർത്തി പരാമർശം; ബി.ജെ.പി. നേതാവ് അറസ്റ്റിൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റിൽ. ബി.ജെ.പി.യുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ നടത്തിയ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ. പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പെരവള്ളൂർ പോലീസ് ഞായറാഴ്ച വ്യാസാർപാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതിഷേധിച്ചു. ബി.ജെ.പി.ക്കാരെ അടിച്ചമർത്താൻ ഡി.എം.കെ. സർക്കാർ ശ്രമിക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു.

Read More

തമിഴ്നാട്ടിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി 2000 ഏക്കറിൽ പുതിയ എയർപോർട്ട് വരുന്നു ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

തമിഴ്നാട്ടില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹൊസൂരില്‍ 2000 ഏക്കറിലാണ് വിമാനത്താവളം വരുന്നത്. പ്രതിവര്‍ഷം മൂന്നു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കും പുതിയ എയര്‍പോര്‍ട്ട്. ഹൊസൂരിലും പരിസരത്തും നിരവധി നിര്‍മാണ, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും കൂടുതല്‍ ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ”ഹൊസൂരിലെ പുതിയ വിമാനത്താവളത്തിൻ്റെ പ്രഖ്യാപനം ഈ മേഖലയുടെ ഒരു വലിയ മുന്നേറ്റമാണ്.ഈ പദ്ധതി കണക്ടിവിറ്റി വളരെയധികം വർധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ…

Read More