മുനമ്പം ബോട്ടപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോമെൻറും കോസ്റ്റ് ഗാർഡുകളുo മത്സ്യത്തൊഴിലാളികളും ചേർന്നാണ് തെരച്ചിൽ നടത്തുന്നത് . മുനമ്പം തീരത്തു നിന്ന് 10 നോട്ടിക്കൽ മൈൽ പരിധിയിലാണ് തിരച്ചിൽ നടത്തുന്നത്. മാലിപ്പുറത്തുനിന്ന് മീൻപിടിക്കാൻ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ്…

Read More