കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും ഒരാഴ്ച്ച മുമ്പ് കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനകിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതിയാണ് ജാനകിയെ കാണാതായത്. തുടർന്ന് പോലീസും ഡോ​ഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വയോധികയുടെ വസ്ത്രങ്ങൾ ഇന്നലെ പള്ളിക്കുന്നേൽ മലയിൽ നിന്ന് കണ്ടെത്തിയിരുന്നു. വസ്ത്രം കണ്ടെത്തിയതിന് താഴെയാണ് മൃതദേഹവും കണ്ടെത്തിയത്.

Read More

മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ല; കുട്ടി താൽക്കാലം സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ തുടരും

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി താൽക്കാലം സി ഡബ്ല്യൂ സിയുടെ സംരക്ഷണയിൽ തുടരും. മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും സി ഡബ്ല്യൂ സിയിൽ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം അറിയിച്ചു. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനലുമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പറഞ്ഞതായും ഷാനിബ ബീഗം മാധ്യമങ്ങളോട് പറഞ്ഞു. ‘കുട്ടിയുമായി സംസാരിച്ചു. ട്രെയിനിൽ വേറെ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായില്ല. കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങി കൊടുത്തു. അത് കഴിച്ച്…

Read More

ഒൻപതാംക്ലാസുകാരിയെ കാണാതായ സംഭവം; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്. പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ…

Read More

ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായാണ് സംശയം .മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ യുവതി എത്തിച്ച് പൊലീസ് പരിശോധന നടത്തി 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവായത്….

Read More

11 വർഷം മുമ്പ് തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊന്നത്

11 വർഷം മുമ്പ് തിരുവനന്തപരും പൂവച്ചലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2011 ആഗസ്റ്റ് 18-നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. വിദ്യയെയും കുഞ്ഞിനെയും പിറകിൽനിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിനാണ് ദിവ്യയെയും മകളെയും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെ…

Read More

അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം: 16 അംഗ അന്വേഷണ സംഘം രൂപീകരിച്ചു

ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. പങ്കാളി പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണ് 2011 ആഗസ്ത് 18 ന് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും ഇറക്കിക്കൊണ്ട് പോകുകയായിരുന്നു. പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ…

Read More