മഹാകുംഭമേളയ്ക്ക് എതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചു; 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കേസ്

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ 13 എഫ്ഐആറുകൾ ഫയൽ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇന്ന് ഒരു കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തിയെന്ന് ‍ഞായറാഴ്ച്ച വൈഭവ് കൃഷ്ണ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന ശിവരാത്രി ഉത്സവത്തിന് സമ്പൂർണ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മഹാകുംഭത്തിലെ ഗതാഗതക്കുരുക്ക്…

Read More

‘പി.വി.അൻവർ കടലാസ് പുലി, വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട’; മുഹമ്മദ് ഷിയാസ്

പി.വി.അൻവർ എംഎൽഎ കടലാസ് പുലിയാണെന്നും കടിക്കില്ല, കുരക്കുകയേയുള്ളൂ എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നാവിന് എല്ലില്ലാത്ത അൻവർ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നത്. തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും കോൺഗ്രസ്സിനോട് വേണ്ട. മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി എം.ആർ.അജിത്കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർക്കെതിരെ ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അൻവർ നടത്തുകയാണ്. ദിനംപ്രതി പുതിയ വെളിപ്പെടുത്തല്‍ നടത്തുന്ന അൻവറിന് സിപിഎമ്മോ ഇടതുമുന്നണിയോ യാതൊരു വിലയും നൽകുന്നില്ല. ആരും പരിഗണിക്കാതെ വരുമ്പോഴാണ്…

Read More

‘മാപ്പ്’ ഇനി മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോ?’; പതഞ്ജലിയോടു സുപ്രീം കോടതിയുടെ ചോദ്യം

പതഞ്ജലിയുടെ ‘മാപ്പ്’ മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതിയുടെ ചോദ്യം. സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ പത്രങ്ങളിൽ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ജഡ്ജിമാരായ ഹിമ കോഹ്ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി കോടതി 30ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയിൽ ഹാജരായിരുന്നു. പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിർന്ന…

Read More

തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു; സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലിയെ തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം. തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉല്പന്നം പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുൻപാണെന്നും കേന്ദ്രം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം….

Read More

കേരളത്തെ സൊമാലിയയെന്ന് വിശേഷിപ്പിച്ചതിന് മോദി മലയാളികളോട് മാപ്പുപറയുമോ?; ജയറാം രമേശ്

കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് ജയറാം രമേശ്.  ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന വിവേചനപരമായ നിലപാടുകളെ ചോദ്യം ചെയ്യുകയായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ്.  തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പാലക്കാടും സേലത്തും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ചില ചോദ്യങ്ങൾക്ക് മോദി മറുപടി പറയേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജയറാം രമേശ് രംഗത്തുവന്നത്.  വികസന സൂചികയിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്തെയാണ് പ്രധാനമന്ത്രി സൊമാലിയയോട് ഉപമിച്ചത്….

Read More

കുഴൽനാടൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു: ചോദ്യത്തിന് കൃത്യമായി മറുപടി നൽകിയെന്നു കെ.എൻ ബാലഗോപാൽ

മാത്യു കുഴൽനാടൻ എം.എൽ.എ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ജിഎസ്ടി വരുന്നതിന് മുൻപുള്ള സർവീസ് ടാക്സുകൾ കേന്ദ്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സി.പി.എം ആവശ്യം തള്ളി മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് രംഗത്ത് എത്തിയിരുന്നു. താൻ ചോദിച്ചതിനല്ല ധനവകുപ്പിൽ നിന്ന് മറുപടി കിട്ടിയത്. വീണാ വിജയൻ കൈപ്പറ്റിയ പണത്തെക്കുറിച്ച് ധനവകുപ്പിന്റെ കത്തിൽ പറയുന്നില്ലെന്നും കുഴല്‍നാടന്‍…

Read More

ബഫര്‍സോണ്‍: ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.. വന്യജീവിസങ്കേതം ആവശ്യമോയെന്ന് വരെ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ അക്കാര്യങ്ങൾ ഒന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ആകും എന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത് .ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും വനം മന്ത്രി പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്നും…

Read More