ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും; വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വഖഫ് നിയമ ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്തൊക്കെയോ കവരുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നും കേരളത്തിലും അത്തരം നീക്കം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇവിടെ വലിയതോതില്‍ ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കില്ലെന്നതും ഉറപ്പുനല്‍കിയിട്ടുണ്ട്….

Read More

ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമം; നടപടി എടുത്ത് ബം​ഗ്ലാദേശ്: 70 പേ‍ർ അറസ്റ്റിൽ

ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 22 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ…

Read More

ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് ഹിമന്ത ബിശ്വ ശർമ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബി​.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനങ്ങളെയും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും അവർ ഒട്ടും പരിഗണിച്ചില്ലെന്നും അസമിൽ വർഗീയതയുണ്ടാക്കുന്നത് ബംഗ്ലാദേശി വംശജരാണെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അസമിലെ 14 ലോക്സഭ സീറ്റുകളിൽ 11ലും ബി.ജെ.പി സഖ്യമാണ് വിജയിച്ചത്. മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം വോട്ടുകളും ബംഗ്ലാദേശ് ന്യൂനപക്ഷത്തിന്റേതാണെന്നാണ് ഹിമന്ത ആരോപിക്കുന്നത്….

Read More