
മന്ത്രി മുഹമ്മദ് റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളതെന്നും ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന…