
സംസ്ഥാനത്ത് മദ്യം ഉത്പാദിപ്പിക്കുക പഴവർഗങ്ങളിൽ നിന്ന്; ലക്ഷ്യം ലഹരി മുക്ത സംസ്ഥാനമെന്ന് മന്ത്രി എം.ബി രാജേഷ്
ഇന്ന് ചേർന്ന മന്തിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എക്‌സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാൻ സംവിധാനം, കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും, ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും, കള്ള് ഷാപ്പുകളിൽ തനത് ഭക്ഷണം കൂടി ലഭ്യമാക്കും, കേരള…