
പുതുവർഷ സമ്മാനം ; ഖത്തറിൽ മെട്രോയുടെ പ്രവർത്തനം സമയം നീട്ടി
ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ.ജനുവരി ഒന്ന് മുതൽ പുലർച്ചെ അഞ്ച് മുതൽ ദോഹ മെട്രോ സർവീസ് ആരംഭിക്കും. സർവീസ് അവസാനിപ്പിക്കുന്ന സമയം അർധരാത്രി ഒരു മണിവരെയായും നിശ്ചയിച്ചു. നേരത്തെ 11.59 വരെയായിരുന്നു മെട്രോ ഓടിയത്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ഈ സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മണി മുതൽ സർവീസ് ആരംഭിക്കും. നിലവിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് സർവീസ് നടത്തുന്നത്. വെള്ളിയാഴ്ചകളിലും അർധരാത്രി…