സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

warning സംസ്ഥാനത്ത് ഉയ‍‍‌ർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11…

Read More

നാല് ദിവസത്തിനകം തുലാവർഷമെത്തും:  കാലാവസ്ഥാ വകുപ്പ്

അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ തമിഴ്നാടിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ…

Read More

സംസ്ഥാനത്ത് മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും മിതമായ മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Read More

കുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ ഉയർന്ന ചൂടും ഈർപ്പവും ഈ മാസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച ചെറിയ മഴ പെയ്യുവാൻ സാധ്യതയുണ്ട്. അസ്ഥിരമായതും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രഹരങ്ങൾക്കൊപ്പം, സീസണൽ ഇന്ത്യൻ ഡിപ്രഷനും രാജ്യത്ത് തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ യാസർ അൽബ്ലൂഷി പറഞ്ഞു. വെള്ളിയാഴ്ച, പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രിയും രാത്രി 32 മുതൽ 34 ഡിഗ്രിയും ആയിരിക്കും. ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടിൽ ഗണ്യമായ മാറ്റം വരുമെന്ന…

Read More

മഴ തുടരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കേരളാതീരത്ത് കടലാക്രമണം രൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ചു മാറി താമസിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള കണക്കനുസരിച്ച് 49 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിലുണ്ട്. ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരെയായി 8,898.95 ഹെക്ടർ കൃഷി നശിച്ചു. 9.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടം പ്രത്യേക ജാഗ്രതാനിർദേശം…

Read More