അറുമുഖന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്; തുരത്താനായില്ലെങ്കിൽ മാത്രം വെടിവെക്കും

വയനാട് മേപ്പാടിയിൽ അറുമുഖന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. എന്നാൽ കുങ്കിയാനകളെ കൊണ്ടുവന്ന് തുരത്താനായില്ലെങ്കിൽ മാത്രം വെടിവെക്കും. ഉപാധികളോടെയാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ്. ആദ്യഘട്ടത്തിൽ കുങ്കികളെ വെച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തും. വിഫലമായാൽ മയക്കുവെടി വെച്ച് പിടികൂടും. ഇന്നലെയാണ് പൂളക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന അറുമുഖനെ കാട്ടാന ആക്രമിച്ചത്. കനത്ത പ്രതിഷേധമാണ് ഇന്ന് പ്രദേശത്ത് ഉണ്ടായത്. അതേസമയം, വയനാട്ടിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാൻ ആകുന്നില്ലെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു.

Read More

മേപ്പാടിയിൽ കെണിയിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

വയനാട് മേപ്പാടിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. ഇന്നു രാവിലെയാണു പുലിയെ തുറന്നുവിട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആറു ദിവസം മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് ആറു വയസ്സുള്ള ആൺ പുലി കുടുങ്ങിയത്. പിന്നാലെ പുലിയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പരിശോധനയിൽ പുലി പൂർണ ആരോഗ്യവാണെന്നു സ്ഥിരീകരിച്ചതോടെയാണ് ഉൾവനത്തിൽ തുറന്നുവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. View this post on Instagram A post shared…

Read More

കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

വയനാട് മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൻമേലാണ് നടപടി. കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് വിശദമായ മൊഴി എടുത്ത ശേഷമാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുകയും…

Read More

എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച സംഭവം; മേപ്പാടി കോളേജിലെ ‘ട്രാബിയോക്ക്’ ഗ്രൂപ്പ് അംഗം അറസ്റ്റിൽ

വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിൽ എസ്എഫ്‌ഐ വനിത നേതിവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ആദർശാണ് പിടിയിലായത്. അതേസമയം കോളേജിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മേപ്പാടി കോളേജിൽ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ട്രാബിയോക്ക് എന്ന കൂട്ടായ്മയിലെ അംഗമാണ് പിടിയിലായ ആദർശ്. പിടയിലായ പ്രതിക്ക് കോളേജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ആറ് പേരാണ്…

Read More