മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്‌ക്ക് വധഭീഷണി; 2 പേർ അറസ്റ്റിൽ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കാർ സ്ഫോടനത്തിൽ തകർക്കുമെന്ന് ഇ–മെയിലിൽ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ 2 പേരെ വിദർഭയിലെ ബുൽഡാനയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാൽ (35), മൊബൈൽ കട ഉടമയായ അഭയ് ഷിൻഗനെ (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായ പിന്നാലെ, തന്റെ കടയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മങ്കേഷിന്റെ ഫോണിൽനിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നാണ് സൂചന. ജെജെ മാർഗ്, ഗോരേഗാവ്…

Read More

ലോകത്തെ ഏറ്റവും സുന്ദരന്മാരിൽ ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ; ഒന്നാം സ്ഥാനത്ത് ബിടിഎസിലെ അംഗം കിം തേ യുംഗ് 

ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ. ‘ബോളിവുഡിന്റെ ഗ്രീക്ക് ദൈവം’ എന്നാണ് താരം അറിയപ്പെടുന്നത്. ടെക്‌നോ സ്‌പോർട്ട്‌സ് നടത്തിയ സർവേയിൽ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷൻ നേ‌ടിയത്. ലോക പ്രശസ്‌ത കെ -പോപ് ബാൻഡ് ആയ ബിടിഎസിലെ അംഗം കിം തേ യുംഗ് ആണ് ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബിടിഎസിലെ മുൻനിര ഗായകരിൽ ഒരാളായ കിം തേ യുംഗ് ‘വി’ എന്ന പേരിലാണ് അറിയപ്പെടുന്നത്….

Read More

10 വര്‍ഷത്തിനിടെ പല വിവാഹങ്ങൾ, തട്ടിയെടുത്തത് ഒന്നേകാല്‍ കോടി; ‘കൊള്ളക്കാരി വധു’ പിടിയിൽ

വിവിധ പുരുഷന്മാരെ 10 വര്‍ഷത്തിനിടെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിലായി. കൊള്ളക്കാരി വധു എന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്. 2013-ലാണ് ഇവര്‍ ആഗ്രയില്‍ നിന്നുള്ള വ്യവസായിയെ വിവാഹം കഴിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; പാലക്കാട്   2 യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.  മരിച്ച രണ്ട് പേരും ബൈക്ക് യാത്രികരാണ്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു…

Read More

കോഴിക്കോട് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു; എസ്ഐക്ക് ഉൾപ്പെടെ പരിക്ക്, പത്ത് പേർക്കെതിരെ കേസ്

കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു. കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്. ഇവരെല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം കിട്ടിയതോടെ, അന്വേഷിക്കാൻ പൊലീസ് എത്തി. വിവരങ്ങൾ തിരക്കുന്നതിനിടെയാണ് അടികൂടിയവർ, പൊലീസിന് നേരെ തിരിഞ്ഞത്. പൊലീസുമായി കലഹിച്ച മദ്യപസംഘം ആക്രമിക്കാനും തുടങ്ങി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കൊയിലാണ്ടി പൊലീസ് കേസെടുത്ത്….

Read More

യുവതികളുടെ തട്ടിപ്പിൽ യുവാക്കൾക്ക് നഷ്‌ടമായത് 61000 രൂപ വരെ

ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുകയും യുവതീയുവാക്കൾ ഒന്നിച്ച് സമയം ചിലവഴിക്കുന്നതുമെല്ലാം പുതിയ കാലത്ത് പതിവുള്ളതാണ്. എന്നാൽ ഇത്തരത്തിൽ യുവാക്കളെ വിളിച്ചുവരുത്തി കീശ കാലിയാക്കുന്ന വമ്പൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായാണ് പുതിയ വിവരം. മുംബയിലാണ് ഇത്തരത്തിൽ സംഭവമുണ്ടായത്. മുംബയിലെ ഒരു റെസ്‌റ്റോറന്റ് ഇത്തരം തട്ടിപ്പിനുള്ള സ്ഥലമായത് ഇങ്ങനെയാണ്. ടിന്റ‌ർ,​ ബംബിൾ,​ ഒകെ ക്യുപിഡ് പോലുള്ള ഡേറ്റിംഗ് ആപ്പിൽ നിന്നും യുവതികൾ യുവാക്കളെ കണ്ടെത്തും. തമ്മിൽ നേരിൽ കാണാം എന്ന് യുവതി പറയുന്നതോടെ യുവാക്കൾ വീഴും. ദി ഗോഡ്‌ഫാദർ ക്ളബോ…

Read More

കർണാടകയിലെ ‘വിവാഹത്തട്ടിപ്പു വില്ലത്തി’… ജീവനാംശം നേടിയെടുക്കാൻ കഴിച്ചത് ഏഴു വിവാഹം…; നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

നാഗേന്ദ്രൻസ് ഹണിമൂൺ- എന്ന വെബ്സീരിസ് ഒടിടിയിൽ ഹിറ്റ് ആയി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തട്ടിപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വിവാഹത്തട്ടിപ്പുകളും അവസാനം തട്ടിപ്പുകാരൻ തന്നെ കെണിയിൽ അകപ്പെടുന്നതുമാണ് സിനിമ. പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചല്ല, കർണാടകയിൽ നടന്ന ഒരു വിവാഹത്തട്ടിപ്പിനെക്കുറിച്ചാണ്. ഇവിടെ സംഭവത്തിലെ കേന്ദ്രകഥാപാത്രം പുരുഷനല്ല, സ്ത്രീയാണ്. ഒന്നും രണ്ടുമല്ല, ഏഴു യുവാക്കളെയാണ് യുവതി കബളിപ്പിച്ചത്. ഏഴാമത്തെ ഭർത്താവുമായുള്ള കേസ് കോടതിയിൽ നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ‘വിവാഹത്തട്ടിപ്പുവില്ലത്തി’ യുടെ കഥ നാട്ടിൽ പാട്ടാകുന്നത്. സോഷ്യൽ…

Read More

പുരുഷൻമാർ ലേഡീസ് കോച്ചിൽ കയറുന്നത് പതിവാകുന്നു; 500 രൂപ പിഴ ഇടാക്കാൻ റെയിൽവേ

 ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം. കഴിഞ്ഞ വർഷം 2424 പേരിൽനിന്ന്‌ 9.11 ലക്ഷം രൂപയും 2022-ൽ 1153 പേരിൽനിന്നായി 4.70 ലക്ഷം രൂപയും പിഴ ഈടാക്കിയിരുന്നു. അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവെച്ചിട്ടും ഈ പ്രവണത തുടരുകയാണ്. പരാതി പറയാൻ തീവണ്ടികളിൽ ആർപിഎഫ്…

Read More

ചർമസംരക്ഷണം സ്ത്രീകൾക്കു മാത്രമോ..?; പുരുഷന്മാരെ ശ്രദ്ധിക്കൂ

ചർമസംരക്ഷണം സ്ത്രീകൾക്കു മാത്രമാണെന്നു കുരുതുന്നുണ്ടോ? ചർമം നിലനിർത്താൻ പുരുഷന്മാരും ലളിതമായ ചർമസംരക്ഷണ ദിനചര്യകൾ പാലിക്കണമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ലളിതമായ ചർമസംരക്ഷണ ദിനചര്യ ഇതാ, മലിനീകരണവും ബാക്ടീരിയയും പോലെയുള്ള പ്രകൃതിദത്ത ആക്രമണങ്ങൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്റെ ആദ്യ പ്രതിരോധനിരയാണ് നിങ്ങളുടെ ചർമം. ശരിയായ ചർമസംരക്ഷണ ദിനചര്യ നിങ്ങളുടെ ചർമത്തെ നല്ല നിലയിൽ നിലനിർത്തുന്നതിലും അതിന്റെ രൂപം മെച്ചപ്പെടുത്തുന്നതിലും മുഖക്കുരു, വരൾച്ച, അകാല വാർധക്യം എന്നിവ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ക്ലെൻസർ സാധാരണ മുതൽ വരണ്ട ചർമത്തിന് അനുയോജ്യമാണ്. പ്രകൃതിദത്ത…

Read More

‘ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ല’; ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തി

ഇന്ത്യയിലെ പുരുഷന്മാരെ പ്രണയിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചേതന ചക്രവർത്തിയെന്ന യുവതി. റിലേഷൻഷിപ്പ് ആൻഡ് ലെെഫ് കോച്ചാണ് ചേതന. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. അതിനുള്ള മൂന്ന് കാരണവും അവർ വെളിപ്പെടുത്തുന്നുണ്ട്. ഒന്നാമതായി പറയുന്നത് ഇന്ത്യയിലെ പുരുഷന്മാർ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ സംഭാഷണങ്ങൾ നടത്തില്ലെന്നാണ്. ഏതെങ്കിലും ഒരു കാര്യത്തിനായി വാദിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ അവിടെ നിന്ന് ഒഴിഞ്ഞുമാറുകയും സ്ത്രീകളെ വഴക്കാളികളായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് ചേതന പറയുന്നു. ഇന്ത്യൻ പുരുഷന്മാർക്ക് റൊമാൻസ് അറിയില്ലെന്നാണ് രണ്ടാമത്തെ…

Read More