പിഎസ്‍സി അം​ഗങ്ങൾക്ക് വൻ ശമ്പള വർധന: ചെയർമാന് ജില്ല ജഡ്ജിക്ക് ലഭിക്കുന്ന പരമാവധി ശമ്പളം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അം​ഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അം​ഗങ്ങളുടെയും  ചെയർമാന്റെയും സേവന വേതര വ്യവസ്ഥകൾ പരി​ഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

Read More

എഡിഎം നവീൻ ബാബു കേസ്: ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ ഉത്തരവ് 

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്താതെ പ്രത്യേക അന്വേഷണ സംഘം. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും തീരുമാനമായില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.  അതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബർ 14 ന്, പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്ത് കണ്ണൂർ വിജിലൻസ് ഓഫീസിലേക്ക് പോകുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ പൊലീസ്…

Read More

പത്തനംതിട്ടയിൽ സിപിഎം ബ്രാഞ്ച് സമ്മേളനം അംഗങ്ങൾ ബഹിഷ്‌കരിച്ചു; പങ്കെടുത്തത് 2 പേർ

പത്തനംതിട്ട സിപിഎം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനം പാർട്ടി അംഗങ്ങൾ ബഹിഷ്‌കരിച്ചു. എട്ടു പേരുടെ സ്ഥാനത്തു പങ്കെടുത്തത് രണ്ടു പേർ മാത്രം. ആറു പേർ വിട്ടുനിന്നു. ബ്രാഞ്ച് സെക്രട്ടറിയും ഒരംഗവും മാത്രമാണ് എത്തിയത്. ലോക്കൽ സമ്മേളന പ്രതിനിധികളായി 3 പേരെയാണു നിർദേശിക്കേണ്ടത്. അതിനുള്ള ആളു പോലും ഇല്ലാത്ത അവസ്ഥയായിരുന്നു ബ്രാഞ്ചിൽ. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന ഏരിയാ കമ്മിറ്റി അംഗത്തോടുള്ള എതിർപ്പു കാരണമാണ് അംഗങ്ങൾ വിട്ടു നിന്നതെന്നാണ് സൂചന. അതേസമയം ഉദ്ഘാടനം ചെയ്യേണ്ട ഏരിയാ…

Read More

സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു പ്രവർത്തിച്ചിരുന്നു. ഏറെ വൈകാരികമായ പ്രസംഗം കാഴ്ചവച്ചാണ് ഇടവേള ബാബു പടിയിറങ്ങിയത്. നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്ന പരിഭവം ഇടവേള ബാബു പങ്കുവച്ചു.   സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍…

Read More

താര സംഘടനായായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

താരസംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവ് കമ്മറ്റി അം​ഗങ്ങളെ തെരഞ്ഞെടുത്തു. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, ജോയ് മാത്യു, സുരേഷ് ക‍ൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടൊവീനോ തോമസ്, അന്‍സിബാ ഹസന്‍, സരയൂ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റിയിലുള്ളത്. സംഘടനയുടെ നിയമാവലി അനുസരിച്ച് നാല് വനിതകള്‍ ഭരണ സമിതിയില്‍ ഉണ്ടാകണം. നിലവിലുള്ള മൂന്ന് പേര്‍ക്ക് പുറമെ ഒരാളെ കൂടി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗത്തില്‍ തര്‍ക്കമുണ്ടായി. ഒരാളെ ഉള്‍പ്പെടുത്താനുള്ള അധികാരം എക്സിക്യൂട്ടിവ് കമ്മറ്റിക്കാണെന്ന് ജഗദീഷും സിദ്ദിഖുമടക്കം വാദിച്ചപ്പോള്‍…

Read More

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശിയായ അൽ അമീൻ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അൻവർ (34 വയസ്സ്) എന്നിവരാണ് മരിച്ചത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. ഇരുവരും കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.

Read More

മണിപ്പൂർ വിഷയത്തിൽ കുക്കി-മെയ്‌തെയ് വിഭാഗക്കാരുമായി ഉടൻ ചർച്ച; അമിത് ഷാ

സംഘർഷം തുടരുന്ന മണിപ്പൂരിൽ കുക്കി- മെയ്‌തെയ് വിഭാഗക്കാരുമായി ഉടൻ ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സാഹചര്യങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും അമിത് ഷാ തിങ്കളാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽനിന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് വിട്ടുനിന്നു. സംസ്ഥാന ഉപദേഷ്ടാവ് കുൽദീപ് സിംഗ്, ചീഫ് സെക്രട്ടറി വിനീത് ജോഷി എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായത്. മണിപ്പുരിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമാധാന ശ്രമങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന്…

Read More

റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ചു; കോഴിക്കോട് കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ് ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.

Read More

ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്; എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ: രാഹുൽ ഗാന്ധി

ആശയത്തിന്‍റെ കാര്യത്തിൽ എൽ ഡി എഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറ‍ഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്….

Read More

കുഴിമന്തിയും അൽഫാമും കഴിച്ചു; 21 പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടൽ അടപ്പിച്ചു

വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേർ ഉൾപ്പെടെ 21 പേർക്കാണ്…

Read More