വിമാന യാത്രയ്ക്കിടെ വൈദ്യസഹായം നൽകാൻ പുതുസംവിധാനവുമായി എമിറേറ്റ്‌സ്

വിമാന യാത്രയ്ക്കിടെ വൈദ്യസഹായം നൽകാനായി അത്യാധുനിക സംവിധാനമൊരുക്കി ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. പാർസിസ് ടെലിമെഡിസിൻ കമ്പനിയുമായി സഹകരിച്ച് 24 ലക്ഷം ഡോളർ ചെലവിലാണിത് തയ്യാറാക്കിയത്. വരുംവർഷങ്ങളിൽ എമിറേറ്റ്സിന്റെ 300 വിമാനങ്ങളിൽ ഇവ സ്ഥാപിക്കും. സംയോജിത ടെലിമെഡിസിൻ കിറ്റാണ് സംവിധാനത്തിന്റെ പ്രധാനഭാഗം. ഹൈ ഡെഫനിഷൻ വീഡിയോ കോൺഫറൻസിങ്, റിമോട്ട് പാസഞ്ചർ അസസ്‌മെന്റ്, സുരക്ഷിത ഡേറ്റ കൈമാറ്റം, 12 ലീഡ്‌സ് ടെലികാർഡിയ ഇ.സി.ജി. എന്നിവ ഈ ടെലിമെഡിസിൻ സ്റ്റേഷന്റെ പ്രത്യേകതയാണ്. കൂടാതെ, പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ…

Read More