കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്മൂലം വീട്ടമ്മ മരിച്ചതായി ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ്മൂലം വീട്ടമ്മ മരിച്ചതായി ആരോപണം. പേരാമ്പ്ര സ്വദേശി വിലാസിനിയാണ് മരിച്ചത്. 57 വയസായിരുന്നു. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാത്രമല്ല ശസ്ത്രക്രിയക്കിടെ കുടൽ മുറിഞ്ഞതിനെത്തുടർന്ന് അണുബാധയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് ഐഎംസിഎച്ച്‌ സൂപ്രണ്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Read More