ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിൽ ശിവലിംഗത്തിന് സമീപം മാംസക്കഷണങ്ങൾ : പ്രതിഷേധവുമായി ഹിന്ദുസംഘടനകളും, ഭക്തരും

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാംസക്കഷണങ്ങൾ കണ്ടെത്തി . തപ്പച്ചബൂത്ര ജീര ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്. വാർത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി. ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ചന്ദ്ര മോഹൻ…

Read More

മരുന്നിനും ഭക്ഷണത്തിനും ഈനാംപേച്ചി; മാർക്കറ്റിൽ വമ്പൻ ഡിമാന്റ്, വംശനാശഭീഷണിയും, മാഫിയകളും പിന്നാലെ

ഈനാംപേച്ചിയെ അറിയാത്തവർ ആരുമുണ്ടാകില്ല അല്ലെ? നമ്മുടെ സംഭാഷണങ്ങളിലൊക്കെ ഈ പേര് കടന്ന് വരാറുണ്ട്. ഇവർക്ക് ലോകത്ത് വലിയ ഡിമാന്റാണ്. എന്നാൽ അത് നല്ലതിനല്ല കേട്ടോ. ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്ത മാഫിയകൾ വരെ ഇവരുടെ പിന്നാലെയാണ്. അനധികൃത വേട്ട, കള്ളക്കടത്ത് എന്നീ ദുഷ്പ്രവൃത്തികളുടെ ഫലമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പത്തുലക്ഷത്തിലേറെ ഈനാംപേച്ചികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയെ തദ്ദേശീയ മരുന്നുകൾക്കായി വിയറ്റ്നാം, ചൈന രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനായി പ്രവർത്തിക്കുന്ന ഒരു വലിയ കള്ളക്കടത്ത് ശൃംഖല…

Read More

പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; ബില്‍ പാസാക്കി

പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും 30 മില്ല്യണ്‍ വോണ്‍ അഥവാ 22800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ്…

Read More

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്‌ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ അധികൃതർക്ക് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Read More

ലക്ഷദ്വീപിലെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ മാംസം ഒഴിവാക്കിയ നടപടി; സുപ്രീം കോടതി ശരിവച്ചു

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയുള്ള ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെും കോടതി വ്യക്തമാക്കി. ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ഏറെ വിവാദമായിരുന്നു. നേരത്തേ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീംകോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു. ഇതിനെക്കുറിച്ചുള്ള പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി…

Read More