
എംബിഎ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബംഗളുരുവിൽ 24കാരിയായ എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന യുവതിയെയാണ് മരിച്ചത്. പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബെലഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം മരിച്ച വിദ്യാർത്ഥിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്…