യുഎഇയിൽ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ മേയിൽ ; 2026 പുതുവത്സരദിനം മുതൽ സർവീസ് തുടങ്ങിയേക്കും

യു.​എ.​ഇ​യി​ൽ 2026 പു​തു​വ​ത്സ​ര ദി​നം മു​ത​ൽ എ​യ​ർ ടാ​ക്സി സ​ർ​വി​സ് തു​ട​ങ്ങു​മെ​ന്ന് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം മേ​യ് മു​ത​ൽ അ​ൽ ഐ​നി​ൽ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ തു​ട​ങ്ങു​മെ​ന്നും ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് സി.​ഇ.​ഒ ര​മ​ൺ​ദീ​പ് ഒ​ബ്‌​റോ​യ് പ​റ​ഞ്ഞു. 2024 മാ​ർ​ച്ചി​ൽ യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഇ​ല​ക്ട്രി​ക് ഫ്ല​യി​ങ്​ നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​നും യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ് ഓ​പ​റേ​റ്റ​റാ​യ ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​നും ത​മ്മി​ൽ ദു​ബൈ​യി​ലെ​യും അ​ബൂ​ദ​ബി​യി​ലെ​യും നി​ർ​ണാ​യ​ക സ്ഥ​ല​ങ്ങ​ളി​ൽ വെ​ർ​ട്ടി​പോ​ർ​ട്ട് സ്‌​ഥാ​പി​ക്കാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം…

Read More

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം ; ക്ലാസുകൾ ആരംഭിക്കുക ജൂൺ 24ന്

കേരളത്തിൽ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് ശിവൻ കുട്ടി പറഞ്ഞു. മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 29ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇത്തവണ…

Read More

ബുധനാഴ്ച്ച ബെംഗലുരുവിൽ രേഖപ്പെടുത്തിയത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്

ബുധനാഴ്ച്ച ബെംഗലുരു നഗരത്തിൽ രേഖപ്പെടുത്തിയത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ഇന്നലെ ബെംഗലുരുവിൽ കടന്ന് പോയത്. 38.1 ഡിഗ്രി സെൽഷ്യസാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ ബെംഗലുരുവിൽ രേഖപ്പെടുത്തിയത്. മാത്രമല്ല ബെംഗലുരു അന്തർദേശീയ വിമാനത്താവളത്തിലും അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ്. അതേസമയം ഉടനെയൊന്നും കൊടും ചൂടിന് ബെംഗലുരുവിൽ അന്ത്യമാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മെയ് മാസം ആദ്യം തന്നെ…

Read More

ഗൂഗിള്‍ വാലറ്റ് ഉടൻ ഇന്ത്യയില്‍ എത്തിയേക്കും

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റിലൂടെ ലഭിക്കും. നിലവില്‍ ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് എപികെ ഫയല്‍ ഉപയോഗിച്ച് ആപ്പ് ആപ്പ് സൈഡ്‌ ലോഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍ ചേര്‍ക്കാനും കഴിയും. രാജ്യത്തെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേക്കൊപ്പം ആപ്പ് പ്രവര്‍ത്തിക്കുമൊന്നാണ് റിപ്പോര്‍ട്ട്….

Read More

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം അന്വേഷണത്തിനായി ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. 

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം: പരീക്ഷണവുമായി സിബിഎസ്ഇ

ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം. പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന്…

Read More

പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പി.സി. ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്കെന്ന് സൂചന. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി. ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പത്തനംതിട്ട ലോക്‌സഭാ സീറ്റിലായിരിക്കും പി.സി. ജോര്‍ജ് മത്സരിക്കുക. കഴിഞ്ഞ കുറച്ചുനാളുകളായി എന്‍.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്പര്‍ഷിപ്പെടുത്ത് ബി.ജെ.പി. പാര്‍ട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം. ബി.ജെ.പിയില്‍ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി…

Read More

നവകേരള സദസ്സ് ; പൊതുപരിപാടിക്ക് പാർക്ക് അനുവദിച്ചതെന്തിനെന്ന് കോടതി; വേദി മാറ്റാമെന്ന് സർക്കാർ

നവ കേരള സദസിന്റെ വേദി ആവശ്യമെങ്കിൽമാറ്റാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഹൈക്കോടതിയിൽ ഹാജരായി.എന്തിനാണ് പൊതുപരിപാടിക്ക് സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്ന് കോടതി ചോദിച്ചു. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും ശബ്ദ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു. മൃഗശാലയ്ക്ക് പുറത്ത് കാർ പാർക്കിങ്ങിലാണ് പരിപാടി നടത്തുന്നതെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ കാർ പാർക്കിങ്ങും സുവോളജിക്കൽ പാർക്കിന്റെ ഭാഗമാണെന്നാണ് ഹർജിക്കാരൻ അറിയിച്ചത്. തുടർന്നാണ് പരിപാടി നടത്തിപ്പിനെ സംബന്ധിച്ചുള്ള വിശദീകരണംനൽകാൻ ഡയറക്ടറോട് നേരിട്ട്…

Read More

ട്യൂഷന്‍ സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം: കേരള ഹൈക്കോടതി

ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെട്ടില്ല. ട്യൂഷൻ സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. പഠനത്തില്‍ പിന്നാക്കമുള്ള പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതില്‍ ട്യൂഷന്‍…

Read More

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മ‍ഴ ലഭിച്ചേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം, ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നാളത്തോടെ മഴ ദുര്‍ബലമാകുമെന്നും അന്തരീക്ഷം വരണ്ട സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തല്‍. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.

Read More