
ഒമാനിൽ പ്രസവാവധി ഇൻഷൂറൻസ് ജൂലൈ 19 മുതൽ ; പ്രവാസികൾക്കും ബാധകം
ഒമാനിൽ ജോലിചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കുമുള്ള പ്രസവാവധി ഇൻഷുറൻസ് ജൂലൈ 19 മുതൽ നടപ്പിലാക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്.) ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ഇത് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. കൂടാതെ താത്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള കരാറുകളും ഇതിലുൾപ്പെടുന്നു. രാജ്യത്ത് ജോലിചെയ്യുന്ന ഒമാനിപൗരന്മാരെ കൂടാതെ പ്രവാസികളായ ഇതര തൊഴിലാളികൾക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്. ഇത് സംബന്ധിച്ച് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്റെ ഡയറക്ടർ ബോർഡ്…