വെഞ്ഞാറമൂട് കൂട്ടകൊല; ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ നിലവിൽ അഫാനില്ല. ഇതിനിടെ അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുകയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രധാനമാണ്. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം….

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; അനുമതി ലഭിച്ചാൽ ജയിലേക്ക് മാറ്റും: കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്…

Read More

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; ഭാര്യക്കും മകനും നാട്ടിൽ കട ബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു: റഹീമിന്റെ മൊഴിയെടുത്തു

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.   വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകം; ഇന്ന് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. 

Read More

ജനകീയ തെരച്ചിൽ; പങ്കാളികളായത് 2000ത്തോളം പേർ

വയനാട് ഉരുൾ ദുരന്തത്തിന്‍റെ പതിനൊന്നാം നാൾ 4 മൃതദേഹം കണ്ടെത്തി. സൂചിപ്പാറയിലെ ദുർഘട മേഖലയിൽ സന്നദ്ധപ്രവർത്തകർ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രം തുടരുകയാണ്. ദുരന്ത മേഖലയിലെ ഇന്നത്തെ ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു. ഞായറാഴ്ച വീണ്ടും തുടരും. കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഒരു ഭാഗത്ത് ജനകീയ തെരച്ചില്‍ നടക്കുന്നതിനിടെയാണ് സൂചിപ്പാറയിലെ അപകട സാധ്യത കൂടിയ സ്ഥലത്ത് നിന്ന് സന്നദ്ധ പ്രവർത്തകരും ദൗത്യ സംഘവും ചേർന്ന്…

Read More

ഇനി കണ്ടെത്താനുള്ളത് 131 പേരെ; ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തെരച്ചില്‍

ദുരന്തഭൂമിയില്‍ ഇന്ന് ജനകീയ തെരച്ചില്‍. രാവിലെ 11 മണി വരെയാണ് തിരച്ചില്‍ നടത്തുക. നിലവില്‍ തിരച്ചില്‍ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകള്‍ക്കും പുറമേ ക്യമ്പില്‍ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും തെരച്ചിലിന് ഇറങ്ങും. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലാണ്  ഇന്നു ജനകീയ തിരച്ചില്‍. വിവിധ സോണുകള്‍ തിരിച്ചാണ് തിരച്ചില്‍ നടത്തുക. ക്യാമ്പുകളില്‍ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലില്‍ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളില്‍ വിവിധ സോണുകളില്‍ എത്തിക്കും. നിലവില്‍…

Read More

ഇനിയും തിരിച്ചറിയാൻ 74 മൃതശരീരങ്ങൾ; പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട്ടിൽ പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Read More

“വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും”: മാസ് മറുപടി നല്‍കി താരം

ഇന്ന് ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ് ദേവരകൊണ്ട. സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്.  അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്.  ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് “വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും”. ഈ റീല്‍സ് വൈറലായതിന്…

Read More

എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിനഡ്

സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപയയോടടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേൽ തട്ടിപ്പ് മേജർ ആ‌ർച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

Read More

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ ശങ്കര്‍ റാവു ചവാൻ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമടക്കം 12 നവജാത ശിശുക്കള്‍ മരിച്ചതായി ആശുപത്രി ഡീൻ അറിയിച്ചതായി എൻ.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പാമ്ബ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി. ’70 മുതല്‍ 80 കിലോമീറ്റര്‍…

Read More