ബാലയുടെ മുൻ പങ്കാളിയെ വിവാഹം കഴിക്കാൻ തയ്യാറാണ്: സോഷ്യൽ മീഡിയ പേജിൽ വിവാഹാഭ്യർത്ഥന നടത്തി സന്തോഷ് വർക്കി

നടൻ ബാലയുടെ മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പബ്ളിക്കായി വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് സന്തോഷ് വർക്കി പറഞ്ഞു. ‘ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പർ കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായി, ട്രോമയിലൂടെ കടന്നുപോയി. ഞാനും…

Read More

വിവാഹം ഉടനെ ഉണ്ടാകില്ല; പ്രണയിച്ചയാളെ വിവാഹം കഴിക്കുമെന്ന് ഗോകുൽ സുരേഷ്

 2016ൽ തീയേറ്ററുകളിലെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്. അടുത്തിടെ ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗോകുൽ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് താരം പറഞ്ഞത്.’ കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. ‌അയാളെ തന്നെ…

Read More

കാമുകനെ വിവാഹം കഴിക്കണം; കുടുംബത്തെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തി ബ്രസീൽ സ്വദേശിനി

ചത്തീസ്ഗഢിലെ 30-കാരനെ വിവാഹം കഴിക്കാന്‍ ബ്രസീലില്‍ നിന്ന് പറന്നെത്തി 51-കാരി. എന്നാല്‍ പ്രണയിതാവിനൊപ്പം ജീവിക്കാന്‍ 51-കാരിയായ റോസി എത്തിയത് ഭര്‍ത്താവിനെയും മകനേയും ഉപേക്ഷിച്ചാണെന്ന് മാത്രം. പവന്‍ ഗോയല്‍ എന്ന യുവാവ് റോസിയുടെ മകനേക്കാള്‍ രണ്ടുവയസ്സിന് ഇളയതാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കച്ചില്‍ വെച്ചാണ് റോസിയും പവനും കണ്ടുമുട്ടുന്നത്. ആദ്യം ഭാഷയും പ്രായവും തടസ്സമായെങ്കിലും പതിയെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. റോസി ബ്രസീലിലേക്ക് തിരിച്ചുപോയതിനു ശേഷം ഇരുവരും സാമൂഹികമാധ്യമങ്ങള്‍ വഴി…

Read More

കൊച്ചിയിൽ ഹോസ്റ്റൽ മുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിയിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ യുവതിയുടെ പ്രസവത്തെ തുടർന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ…

Read More

‘ഇനിയും വിവാഹം കഴിക്കുന്നെങ്കിൽ തിരഞ്ഞെടുപ്പിന് മുമ്പ് ആകാം’; എംപിയോട് അസാം മുഖ്യമന്ത്രി

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്റുദ്ദീൻ അജ്മൽ എംപിക്ക് മുന്നറിയിപ്പുമായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വീണ്ടും വിവാഹം കഴിക്കണമെങ്കിൽ തിരഞ്ഞെടുപ്പിന് മുമ്പ് ആകാമെന്നും അതിനുശേഷമാണെങ്കിൽ അറസ്റ്റ് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം നിയമവിരുദ്ധമാകുമെന്നും ശർമ്മ വ്യക്തമാക്കി. ഏഴ് മക്കളുണ്ടെങ്കിലും താൻ ഇനിയും വിവാഹം കഴിക്കുമെന്ന ബദ്റുദ്ദീൻ അജ്മലിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ‘എനിക്ക് പ്രായമായെന്ന് കോൺഗ്രസുകാരും മറ്റും പറഞ്ഞു….

Read More