മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ കലാപരിപാടികള്‍ മാറ്റിവെച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നത്തെയും നാളത്തെയും വയനാട്, കാസര്‍കോട് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. ഇന്നത്തെ വയനാട്ടിലെ പ്രദര്‍ശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ…

Read More

മാർപാപ്പയുടെ നിര്യാണം; അനുശോചിച്ച് യുഎഇ ഭരണാധികാരികൾ

പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എക്‌സ് അക്കൗണ്ടിലെ കുറിപ്പിൽ ലോകത്താകമാനമുള്ള കത്തോലിക്ക വിശ്വാസികൾക്ക് അനുശോചനമറിയിച്ചു. സമാധാനപൂർണമായ സഹവർത്തിത്വവുംപരസ്പരം മനസ്സിലാക്കലും പ്രോത്സാഹിപ്പിച്ച ജീവിതമായിരുന്നു മാർപാപ്പയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു. നിര്യാണ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്‌സ് അക്കൗണ്ടിൽ കുറിച്ചു. അനുകമ്പയിലൂടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച…

Read More