സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടത് 8 പേർ, ഏറ്റുമുട്ടൽ തുടരുന്നു

ബൊക്കാറോ: ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉൾപ്പെടും. നിലവിൽ പ്രദേശത്ത് ഏറ്റുമട്ടൽ തുടരുകയൈാണ്. കഴഞ്ഞ ആഴച്ച ഛത്തീസ്?ഗഡിൽ സുരക്ഷാ സേനയും മോവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ബീജാപൂർ ജില്ലയിലെ ടെക്‌മെൽട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ…

Read More

ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, പ്രധാനികളെന്ന് പൊലീസ്

രാജ്പൂർ: ഛത്തീസ്ഗഢിലെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം, ബർഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെപ്പ് നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച നക്‌സൽ വിരുദ്ധ ഓപ്പറേഷൻ ബുധനാഴ്ച…

Read More

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു

ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓർച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് ഈവർഷം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി. വൈകീട്ട് മൂന്നുമണിയോടെ ഒർച്ച പ്രദേശത്തെ ഗ്രാമവനത്തിൽവെച്ചായിരുന്നു സായുധ പോരാട്ടം. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി. അതിനിടെ വെടിവയ്പ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു….

Read More

ചത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ബിജാപൂർ – സുഖ്മ അതിർത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർ മരിച്ചത്. ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി റായ്പൂരിലേക്ക് കൊണ്ടുപോയി. 2021 ൽ സമാനമായ ആക്രമണത്തിൽ 22 സൈനികർ കൊല്ലപ്പെട്ടിരുന്നു.

Read More

കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് ആക്രമണം; അന്വേഷണം ഊർജിതമാക്കി

കണ്ണൂർ ആറളത്ത്‌ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്. വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ വീണാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. പ്രദേശത്ത്‌ തെരച്ചിൽ ഊർജിതമാക്കി.

Read More

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മരിച്ചത്.  ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്. രണ്ടുമാസം മുൻപാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. മൃതദേഹം ഇന്നു വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

Read More