ഛത്തീസ്‌ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട;  31 പേരെ വധിച്ചതായി സുരക്ഷാസേന: 2 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ വധിച്ചത് 31 പേരെ. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ദ്രാവതി നാഷണൽ പാർക്കിന്റെ ഭാഗമായ ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിആർപിഎഫും ഛത്തീസ്‌ഗഡ് പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗവും ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ആദ്യം 12 മാവോയിസ്റ്റുകളെ വധിച്ചതായാണ് സുരക്ഷാസേന അറിയിച്ചത്. എന്നാൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയർന്നതായി ബസ്‌തർ ഐജി പി സുന്ദരരാജ് അറിയിക്കുകയായിരുന്നു….

Read More

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് സ്ഫോടനം: മലയാളി ഉൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ മലയാളി ഉൾപ്പെടെ സി.ആർ.പി.എഫ് കോബ്ര യൂണിറ്റ് 201 ബറ്റാലിയനിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരൻ, അജിത ദമ്പതികളുടെ മകൻ ആർ.വിഷ്ണു (35), ഷൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്‌‌പ്ളോസീവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നു. വിഷ്ണുവാണ് ട്രക്ക് ഓടിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നിന് റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ…

Read More

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം

വയനാട് മാനന്തവാടി കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 4 പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നത് എന്നാണു വിവരം. 2 പേരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും സി.പി.മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.

Read More

കർണാടക തീരപ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം; കനത്ത ജാഗ്രതയിൽ പൊലീസ്

തീരദേശ കർണാടക ഗ്രാമങ്ങളിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതോടെ നക്‌സൽ വിരുദ്ധ സേനയും കർണാടക പൊലീസും കനത്ത ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ആയുധങ്ങളുമായി ആറംഗ മാവോവാദി സംഘം തീരപ്രദേശത്തെ വീടുകളിൽ എത്തിയതായി പൊലീസ് പറഞ്ഞു. ബൂട്ടും യൂണിഫോമും ധരിച്ചതായും ഇവരുടെ കൈയിൽ വലിയ ബാഗുകളുണ്ടായതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാഗിൽ ആയുധങ്ങളാകാമെന്നാണ് പൊലീസ് നിഗമനം. ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂക്കിലുള്ള ബിലിനെലെ ഗ്രാമത്തിലെ ഒരു വീട്ടിൽ അടുത്തിടെ മാവോവാദികൾ അതിക്രമിച്ച് കയറിയതായി അധികൃതർ പറഞ്ഞു. ഭക്ഷണം പാകം…

Read More

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. ചിക്കമഗലൂരു സ്വദേശിയാണ് സുരേഷ്. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ്മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത് .കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസം മുന്‍പാണ് സുരേഷിന് പരിക്കേറ്റതെന്നും ചികിത്സ ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു….

Read More

കണ്ണൂർ അയ്യൻകുന്നിലെ വെടിവെപ്പ്; മാവോയിസ്റ്റുകൾക്ക് പരുക്കേറ്റു, ആയുധങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റെന്ന് ഡിഐ ജി പുട്ട വിമലാദിത്യ. പരുക്കേറ്റവരുമായി മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടു. എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തതയില്ല. രണ്ട് തോക്കുകൾ പിടിച്ചെടുത്തുവെന്നും വനത്തിൽ തെരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായിഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെപ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന്…

Read More

ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് പരിക്ക്

ഛത്തീസ്ഗഡിൽ നിയസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ 9.93% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടി. വാശിയേറിയ പ്രചാരണത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ…

Read More

അഞ്ചം​ഗ സായുധ സംഘം; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിൽ ഞായറാഴ്ച വെെകീട്ട് 7.15-ഓടെ എത്തിയ സംഘം 10.15 വരെ വീട്ടിൽ ചിലവഴിച്ചു. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുകയും ദിനപത്രം പരിശോധിക്കുകയും ചെയ്തു. ശേഷം വീട്ടിൽനിന്നും പത്രങ്ങളെടുത്തതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്. കഴിഞ്ഞ ദിവസം വയനാട് കമ്പമല എസ്റ്റേറ്റിലെ കേരള വനംവകുപ്പിന്റെ ഓഫീസ് അഞ്ചം​ഗ സായുധസംഘം തല്ലിതകര്‍ത്തിരുന്നു. ഇതേ സംഘമാണ് ഇന്നലെ ജോണിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഓഫീസിന് സമീപം…

Read More