സംഘർഷത്തിന് അറുതി വരാതെ മണിപ്പൂർ; ആയുധങ്ങൾ കൊള്ളയടിച്ച് മെയ്തെയ് വിഭാഗം

മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇതിനിടെ അർധസൈനിക വിഭാഗത്തില ജവാന്‍റെ കാലിൽ പിടിച്ച് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന കുക്കി വനിതകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടാതെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാംപിൽ നിന്ന് മെയ്തെയ്കൾ ആയുധങ്ങൾ കൊള്ളയടിച്ചു. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിനെ തുടർന്ന് 27 പേർക്ക് പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐ ആർ ബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

അവസാനമില്ലാതെ മണിപ്പൂരിലെ സംഘർഷം; സുരക്ഷാ സേനയും പ്രദേശവാസികളും ഏറ്റുമുട്ടി,17 പേർക്ക് പരുക്ക്

മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയില്‍ സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ 17 പേർക്ക് പരുക്കേറ്റു. ആക്രമണത്തെ തുടർന്ന് സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു. സുരക്ഷാസേന സ്ഥാപിച്ച ബാരിക്കേഡുകൾ സ്ത്രീകളുൾപ്പെടെ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. നേരത്തെ ചുരാചന്ദ്പുരിൽ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി–സോമി വിഭാഗക്കാരുടെ സംസ്കാരം ഹൈക്കോടതി നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ബിഷ്ണുപുരുമായി അതിരിടുന്ന ജില്ലയാണ് ചുരാചന്ദ്പുർ. സംസ്കാരം നടത്താനുദ്ദേശിച്ച സ്ഥലത്തേക്ക് പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായാണ് പ്രദേശവാസികള്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. നിരവധിപ്പേർ സംഘർഷത്തിൽ ചേർന്നതോടെയാണ് സുരക്ഷാസേന…

Read More

മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത; ആയുധങ്ങളുമായി നിലയുറപ്പിച്ച് മെയ്തെയ്, കുക്കി വിഭാഗങ്ങൾ

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്ക്കാരം തടയാന്‍ മെയ്തെയ് സംഘങ്ങള്‍ രംഗത്തെത്തി. ആയുധങ്ങളുമായി ഇരുവിഭാഗവും നിലയുറപ്പിച്ചിരിക്കുകയാണ്. സംസ്കാരം അനുവദിക്കില്ലെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ നിലപാട് . അര്‍ധസൈനിക വിഭാഗം കനത്ത ജാഗ്രതയിലാണ്. ഇതിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ് . ഒരാഴ്ചത്തേക്കു തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ…

Read More

മണിപ്പൂരിൽ സ്ത്രീകൾ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; സിബിഐ അന്വേഷണത്തെ എതിർത്ത് യുവതികൾ, കേസ് അസമിലേക്ക് മാറ്റുന്നതിലും എതിർപ്പ്

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോടും യോജിപ്പില്ലെന്ന് ഇരകള്‍ അറിയിച്ചു. അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിപ്പാണെന്ന് കേന്ദ്രം…

Read More

മണിപ്പുരില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാർ

മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ പ്രതിനിധികളായ എംപിമാർ സംസ്ഥാന ​ഗവർണർ അനസൂയ ഉയ്‌കെയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് നിവേദനം നൽകി. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ​ഗവർണർക്ക് നിവേദനം കെെമാറിയത്. മണിപ്പുരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് എം.പിമാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 89 ദിവസമായി സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകർച്ച സംബന്ധിച്ച് കേന്ദ്രസർക്കാരിനെ ​ഗവർണർ അറിയിക്കണമെന്നും പ്രധാനമന്ത്രിയുടെ മൗനം മണിപ്പുരിനോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ സമീപനമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു….

Read More

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്ന് മുതൽ; കുക്കി, മെയ്തെയ് വിഭാഗങ്ങളെ കാണും

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ മണിപ്പൂർ സന്ദർശനം ഇന്നും നാളെയുമായി നടക്കും. ഇന്ത്യ സഖ്യത്തിലെ 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരിലെത്തുന്നത്. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അരിയിച്ചിരിക്കുന്നത്.  ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ സംഘം ഗവർണറെ കാണും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം. കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ (ആർഎസ്പി), എഎ റഹീം (സിപിഎം), സന്തോഷ്…

Read More

ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകും; എം കെ സ്റ്റാലിൻ

കേന്ദ്രത്തിൽ ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്. പുതുച്ചേരിയിലെ ഒന്നിന് പുറമെ…

Read More

മണിപ്പൂരിൽ രണ്ടര മാസത്തിന് ശേഷം ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു, സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും

മണിപ്പൂരിൽ രണ്ടര മാസത്തിന് ശേഷം ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു. ബ്രോഡ്ബാൻഡ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരാനും മുഖ്യമന്ത്രി ബിരേൻ സിങ്ങിൻറെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. അതേസമയം, സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.വൈഫൈ ഹോട്ട്സ്പോട്ടുകളും ലഭ്യമാകില്ല. മെയ് മൂന്നു മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. സ്ഥിര ഐ.പി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ഇന്റർനെറ്റ് ലഭ്യമാകുകയൊള്ളൂ. അനുമതിയില്ലാതെ മറ്റു കണക്ഷനുകൾ ഉപയോഗിച്ച് ആരെങ്കിലും ഇന്റർനെറ്റ് സേവനം…

Read More

മണിപ്പൂരിൽ രണ്ടര മാസത്തിന് ശേഷം ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു, സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും

മണിപ്പൂരിൽ രണ്ടര മാസത്തിന് ശേഷം ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു. ബ്രോഡ്ബാൻഡ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരാനും മുഖ്യമന്ത്രി ബിരേൻ സിങ്ങിൻറെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. അതേസമയം, സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.വൈഫൈ ഹോട്ട്സ്പോട്ടുകളും ലഭ്യമാകില്ല. മെയ് മൂന്നു മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. സ്ഥിര ഐ.പി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ഇന്റർനെറ്റ് ലഭ്യമാകുകയൊള്ളൂ. അനുമതിയില്ലാതെ മറ്റു കണക്ഷനുകൾ ഉപയോഗിച്ച് ആരെങ്കിലും ഇന്റർനെറ്റ് സേവനം…

Read More

‘മകനെ കൊന്നു, മകളോട് ക്രൂരത, വീട് കത്തിച്ചു, ഇനി അവിടേക്കില്ല..’; ആക്രമിക്കപ്പെട്ട യുവതിയുടെ അമ്മ

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മണിപ്പുരില്‍ നഗ്നരായി നടത്തിച്ച യുവതികളില്‍ ഒരാളുടെ അമ്മ. സംഘര്‍ഷാവസ്ഥ തടയാനോ ജനങ്ങളെ സംരക്ഷിക്കാനോ മണിപ്പുര്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് യുവതിയുടെ അമ്മ വ്യക്തമാക്കി. ഇനി ഒരിക്കലും താന്‍ ആ ഗ്രാമത്തിലേക്ക് മടങ്ങില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകളോട് ചെയ്യാവുന്നതിലും അങ്ങേയറ്റം ക്രൂരത അവര്‍ കാണിച്ചു. എന്റെ ഏക പ്രതീക്ഷയായിരുന്ന ഇളയ മകനെ കൊന്നു കളഞ്ഞു. അവന്‍ പഠിച്ച് നല്ല നിലയിലെത്തിയാല്‍ എന്റെ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കഷ്ടപ്പാടുകള്‍ക്കിടയിലും ഞാനവനെ സ്‌കൂളിലയച്ചു…

Read More